അങ്കമാലിയിൽ വൻ ലഹരിവേട്ട കാറിന്റെ രഹസ്യ അറയിൽ കടത്തിയ 62 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവുമായി കാസർഗോഡ് സ്വദേശി ഹനീഫ് പിടിയിലായി. ഒഡീഷയിൽ നിന്നും കാറിന്റെ പിൻസീറ്റിലെ രഹസ്യ അറയിൽ കടത്തുകയായിരുന്നു ലഹരിമരുന്ന്.

അങ്കമാലിയിൽ വൻ ലഹരിവേട്ട കാറിന്റെ രഹസ്യ അറയിൽ കടത്തിയ 62 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
അങ്കമാലിയിൽ 62 കിലോ കഞ്ചാവുമായി കാസർഗോഡ് സ്വദേശി ഹനീഫ് പിടിയിലായി. ഒഡീഷയിൽ നിന്നും കാറിന്റെ പിൻസീറ്റിലെ രഹസ്യ അറയിൽ കടത്തുകയായിരുന്നു ലഹരിമരുന്ന്.

​അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട: 62 കിലോയുമായി കാസർഗോഡ് സ്വദേശി പിടിയിൽ

​അങ്കമാലി: ഒഡീഷയിൽ നിന്നും കാറിൽ കടത്തുകയായിരുന്ന 62 കിലോ കഞ്ചാവുമായി കാസർഗോഡ് സ്വദേശിയെ പോലീസ് പിടികൂടി. കാസർഗോഡ് ഉളിയത്തടുക്ക നാഷണൽ നഗർ ബിസ്മില്ല മൻസിലിൽ ഹനീഫ് (38) ആണ് അറസ്റ്റിലായത്. എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് നടത്തിയ സാഹസിക നീക്കത്തിനൊടുവിലാണ് പ്രതി വലയിലായത്.

​ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അങ്കമാലി ടി.ബി ജംഗ്ഷനിൽ വെച്ചാണ് കഞ്ചാവ് കടത്തിയ കാർ തടഞ്ഞത്. കാറിന്റെ പിൻസീറ്റിൽ പ്രത്യേകം തയ്യാറാക്കിയ അറയിൽ 31 പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പരിശോധനകൾ ഒഴിവാക്കാൻ ഊടുവഴികളിലൂടെയാണ് ഇയാൾ ഒഡീഷയിൽ നിന്നും യാത്ര ചെയ്തിരുന്നത്. കോട്ടയം ഭാഗത്തേക്ക് വിൽപ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്നു ഈ ലഹരിമരുന്ന്.

​ഈ വർഷം എറണാകുളം റൂറൽ ജില്ലയിൽ നടക്കുന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരും. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാർ, ആലുവ ഡിവൈ.എസ്.പി ബാബുക്കുട്ടൻ, അങ്കമാലി എസ്.ഐമാരായ എം.കെ. ശ്യാം, ലാൻസി ദാസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.