തൃശൂർ മുണ്ടത്തിക്കോട്ട് പടക്കനിർമാണ ശാലയിൽ ഉഗ്രസ്ഫോടനം 13 മരണം രക്ഷാപ്രവർത്തനം തുടരുന്നു

തൃശൂർ മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ 13 പേർ മരിച്ചു. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയിടത്തിലാണ് അപകടം നടന്നത്.

തൃശൂർ മുണ്ടത്തിക്കോട്ട് പടക്കനിർമാണ ശാലയിൽ ഉഗ്രസ്ഫോടനം 13 മരണം രക്ഷാപ്രവർത്തനം തുടരുന്നു
തൃശൂർ മുണ്ടത്തിക്കോട് പടക്കശാലയിൽ സ്ഫോടനം

തൃശൂർ മുണ്ടത്തിക്കോട്ട് പടക്കനിർമാണ ശാലയിൽ ഉഗ്രസ്ഫോടനം: 13 മരണം; രക്ഷാപ്രവർത്തനം തുടരുന്നു

​തൃശൂർ: തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ ഉഗ്രസ്ഫോടനം. അപകടത്തിൽ 13 പേർ മരിച്ചു. വെടിക്കെട്ട് ലൈസൻസി സതീശൻ ഉൾപ്പെടെ നാൽപതോളം തൊഴിലാളികൾക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​ചൊവ്വാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. കിലോമീറ്ററുകൾക്കപ്പുറം പ്രകമ്പനം കൊണ്ട സ്ഫോടനത്തിൽ സമീപത്തെ വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെയും വീണ്ടും സ്ഫോടനങ്ങളുണ്ടായത് പരിഭ്രാന്തി പടർത്തി. പ്രദേശത്തേക്ക് ഫയർഫോഴ്സിന് എളുപ്പത്തിൽ എത്താൻ സാധിക്കാത്ത വിധം ഇടുങ്ങിയ വഴിയായതിനാൽ മതിൽ തകർത്താണ് അഗ്നിശമന സേനാംഗങ്ങൾ ഉള്ളിലെത്തിയത്.

​സമീപത്തെ പാടങ്ങളിലേക്ക് പടക്കങ്ങൾ തെറിച്ചുവീണ് പൊട്ടുന്ന അതീവ ഭീകരമായ അന്തരീക്ഷമാണ് നിലവിലുള്ളത്. അപകടസാധ്യത കണക്കിലെടുത്ത് റോബോട്ടിനെ ഉപയോഗിച്ച് തീ അണയ്ക്കുമെന്ന് ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ അറിയിച്ചു. നിരീക്ഷണത്തിനായി ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്.

​മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു.