എൻഡിഎ പ്രവേശനം ട്വന്റി 20യിൽ പൊട്ടിത്തെറി
എൻഡിഎ പ്രവേശനം ട്വന്റി 20യിൽ പൊട്ടിത്തെറി പ്രമുഖ നേതാക്കൾ കോൺഗ്രസിലേക്ക്
എൻഡിഎ പ്രവേശനം: ട്വന്റി 20യിൽ പൊട്ടിത്തെറി; പ്രമുഖ നേതാക്കൾ കോൺഗ്രസിലേക്ക്
കൊച്ചി: ട്വന്റി 20 കിഴക്കമ്പലം എൻഡിഎയിൽ ചേർന്നതിൽ പ്രതിഷേധിച്ച് പാർട്ടിയിലെ പ്രമുഖ നേതാക്കൾ കൂട്ടത്തോടെ രാജി വെച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് റസീന പരീത്, ഐക്കരനാട് ഗ്രാമപഞ്ചായത്ത് മുൻ അംഗം ജീൽ മാവേലിൽ, മഴുവന്നൂർ പഞ്ചായത്ത് മുൻ കോഓർഡിനേറ്റർ രഞ്ജു പുളിഞ്ചോടൻ എന്നിവരാണ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്.
ട്വന്റി 20 ബിജെപിയുടെ റിക്രൂട്ടിങ് ഏജൻസിയായി മാറിയെന്ന് നേതാക്കൾ സംയുക്ത വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സബ്സിഡി കാർഡിനായുള്ള ഫോറത്തിൽ ജാതി-മത കോളങ്ങൾ ഉൾപ്പെടുത്തിയത് ബിജെപി പ്രവേശനത്തിനുള്ള മുന്നൊരുക്കമായിരുന്നുവെന്ന് റസീന പരീത് പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി കഴിഞ്ഞ നാലുമാസമായി നടന്ന രഹസ്യ ചർച്ചകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും ഇവർ ആരോപിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ പാർട്ടി വിടുമെന്നും ഇവർ കൂട്ടിച്ചേർത്തു.
തന്നെ നശിപ്പിക്കാൻ ശ്രമിച്ചവരോടുള്ള വാശിയാണ് എൻഡിഎ പ്രവേശനത്തിന് പിന്നിലെന്നും, ഇന്ത്യയിൽ ഏറ്റവും കൂടുതൽ വികസനം നടത്തിയത് ബിജെപി ആണെന്നുമാണ് സാബു എം. ജേക്കബിന്റെ വിശദീകരണം
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
