69 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
ലഹരി കടത്തിയത് ബംഗലൂരുവിൽ നിന്ന് മൂവാറ്റുപുഴ മാർക്കറ്റ് ഭാഗത്ത് മഠത്തിൽ വീട്ടിൽ ബിലാൽ ആണ്പിടികൂടിയത്
69 ഗ്രാം എം.ഡി.എം.എയുമായി യുവാവ് ആലുവയിൽ പിടിയിൽ; ലഹരി കടത്തിയത് ബംഗലൂരുവിൽ നിന്ന്
ആലുവ: റൂറൽ ജില്ലയിൽ ലഹരിവിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനി 69 ഗ്രാം എം.ഡി.എം.എയുമായി പോലീസ് പിടിയിലായി. മൂവാറ്റുപുഴ മാർക്കറ്റ് ഭാഗത്ത് മഠത്തിൽ വീട്ടിൽ ബിലാൽ (21) നെയാണ് ആലുവ പറവൂർക്കവലയിൽ വെച്ച് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലുവ പോലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. ബംഗലൂരുവിൽ നിന്നും അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസിലാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചത്. പരിശോധനയിൽ നിന്നും രക്ഷപ്പെടാനായി താൻ ധരിച്ചിരുന്ന ജാക്കറ്റിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്.
പ്രധാനമായും യുവാക്കളെ കേന്ദ്രീകരിച്ചായിരുന്നു ഇയാൾ വിൽപ്പന നടത്തിയിരുന്നത്. നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി ജെ. ഉമേഷ് കുമാർ, ആലുവ ഡി.വൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ ജി.പി. മനു രാജ്, സബ് ഇൻസ്പെക്ടർ കെ. നന്ദകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മേഖലയിലെ ലഹരി ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
