കടലിൽ കുടുങ്ങിയ വള്ളത്തിലെ 42 മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പ് രക്ഷപ്പെടുത്തി
അഴീക്കലിന് സമീപം യന്ത്ര തകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ ഓങ്കാരം എന്ന മത്സ്യബന്ധന വള്ളത്തിലെ 42 തൊഴിലാളികളെയും ഫിഷറീസ് വകുപ്പ് റെസ്ക്യൂ ടീം സുരക്ഷിതമായി രക്ഷപ്പെടുത്തി അഴീക്കൽ ഹാർബറിൽ എത്തിച്ചു..
കടലിൽ കുടുങ്ങിയ 42 മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പ് രക്ഷപ്പെടുത്തി
അഴീക്കൽ: യന്ത്രതകരാറിനെ തുടർന്ന് കടലിൽ കുടുങ്ങിയ 42 മത്സ്യബന്ധന തൊഴിലാളികളെയും വള്ളവും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. അഴീക്കൽ തുറമുഖത്തിന് സമീപം വ്യാഴാഴ്ച രാവിലെ 6.25-ഓടെയാണ് 'ഓങ്കാരം' എന്ന മത്സ്യബന്ധന വള്ളം പ്രൊപ്പല്ലറിലേക്കുള്ള ഷാഫ്റ്റ് തകരാറിലായി കടലിൽ കുടുങ്ങിയത്.
വിവരം ലഭിച്ചയുടൻ തോട്ടപ്പള്ളി ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം ഫിഷറീസ് പട്രോൾ ബോട്ടും റെസ്ക്യൂ ടീമും ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് തിരിച്ചു. തുടർന്ന് രാവിലെ 8.45-ഓടെ വള്ളവും അതിലുണ്ടായിരുന്ന 42 തൊഴിലാളികളെയും അഴീക്കൽ ഹാർബറിൽ സുരക്ഷിതമായി എത്തിച്ചു.
സി.പി.ഒ ആദർശ്, ലൈഫ് ഗാർഡുമാരായ ജോർജ്, ജയൻ, സ്രാങ്ക് എന്നിവർ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ഫിഷറീസ് വകുപ്പിന്റെ സമയബന്ധിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്