പകയും പ്രതികാരവും അതിരുകളില്ലാത്ത പ്രണയവും ധനുഷ്കോടിയിലേക്ക് വരുന്നു
ഗംഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്യുന്ന ധനുഷ്കോടിയിലേക്ക് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി. സുധീർ കരമന, ലെന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു
1964-ലെ പ്രളയവും 2026-ലെ പ്രണയവും; 'ധനുഷ്കോടിയിലേക്ക്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഗംഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ധനുഷ്കോടിയിലേക്ക്' ഫസ്റ്റ് ലുക്ക് പോസ്റ്റർ ചതയ ദിനത്തിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടു. അഡ്വക്കേറ്റ് ബാലാജി രവീന്ദ്രനാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത്.
ശ്രീലങ്കയിലെ തലൈമന്നാറുമായി കേവലം 18 മൈൽ മാത്രം ദൂരവ്യത്യാസമുള്ള ധനുഷ്കോടിയുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. 1964-ൽ ധനുഷ്കോടിയിലുണ്ടായ പ്രളയവും 2026-ലെ പ്രണയവും തമ്മിൽ ബന്ധിപ്പിക്കുന്ന വേറിട്ടൊരു പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. സമ്പന്നതയുടെയും സംസ്കാരത്തിന്റെയും രണ്ട് തലങ്ങളിൽ നിൽക്കുന്ന രണ്ട് കുടുംബങ്ങളുടെ കഥ പറയുന്ന ചിത്രം പ്രണയം, പക, പ്രതികാരം എന്നിവയിലൂടെയാണ് മുന്നോട്ട് പോകുന്നത്.
സുധീർ കരമന, ലെന, നിസ്താർ അഹമ്മദ് സേട്ട്, അരുൺ, ആർദ്ര ഗോപകുമാർ, സിന്ധു വർമ്മ, ദിനേശ് പണിക്കർ, റിയാസ് മറിമായം, എം.ആർ. ഗോപകുമാർ, പ്രേംകുമാർ, വി.കെ. ബൈജു, അനിൽ രാജ്, അരിസ്റ്റോ സുരേഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
കനകരാജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാഫി റഷീദാണ്. ശ്രീകുമാരൻ തമ്പി, പൂവത്തൂർ ചിത്രസേനൻ, വിജു ശങ്കർ, ബിജു പുരുഷോത്തമൻ എന്നിവരുടെ വരികൾക്ക് ഡി. ശിവപ്രസാദും എ.കെ. താരിഖുമാണ് സംഗീതം നൽകിയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ, സിതാര കൃഷ്ണകുമാർ, നജീം അർഷാദ്, ശ്രേയ ജയദീപ്, അദീഫ് മുഹമ്മദ്, വർഷ എസ്. നായർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
അനൂപ് എഡിറ്റിംഗും പ്രീ-മിക്സിംഗും നിർവ്വഹിച്ച ചിത്രത്തിന്റെ പശ്ചാത്തല സംഗീതം എ.കെ. താരിഖിന്റേതാണ്. അജയഘോഷ് പറവൂരാണ് പ്രൊഡക്ഷൻ കൺട്രോളർ. ഗംഗ പ്രൊഡക്ഷൻസും ആതിര എന്റർടൈനേഴ്സും ചേർന്നാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. പി.ആർ.ഒ: അജയ് തുണ്ടത്തിൽ, എം.കെ. ഷെജിൻ.
മലയാളം സംവിധായകൻ എം. പത്മകുമാർ ബോളിവുഡിലേക്ക്
കേരളത്തിൽ പുതിയ ഗവർണർ ഓംപ്രകാശ് മാഥൂർ ചുമതലയേൽക്കും, രാജേന്ദ്ര ആർലേക്കർ തമിഴ്നാട്ടിലേക്ക്
ലൈംഗിക അതിക്രമങ്ങൾക്കിരയായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ബാലാവകാശ കമ്മീഷൻ
ഡിജിറ്റൽ യുഗത്തിൽ സ്ത്രീകൾക്ക് സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം അഡ്വ. പി. സതീദേവി
തുലാവർഷം എത്തുന്നു കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
കണ്ണൂർ ദസറയ്ക്ക് വർണ്ണാഭമായ തുടക്കം പത്ത് നാളുകൾ ആഘോഷരാവുകൾ 
