ലോട്ടറി രംഗത്തെ ആശങ്കകൾ പരിഹരിക്കുമെന്ന് അപു ജോൺ ജോസഫ്
നിരാലംബർക്കും സാധാരണക്കാർക്കും താങ്ങായ കേരള ഭാഗ്യക്കുറി മേഖലയിലെ പരാതികളും ആശങ്കകളും സർക്കാർ പരിഹരിക്കുമെന്ന് ചീഫ് വിപ്പ് അപു ജോൺ ജോസഫ്. ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറിയുടെ ഉദ്ഘാടനവും ടിക്കറ്റ് പ്രകാശനവും നിർവഹിച്ചു.
ലോട്ടറി രംഗത്തെ ആശങ്കകൾ പരിഹരിക്കുമെന്ന് അപു ജോൺ ജോസഫ്
തൊടുപുഴ: നിരാലംബർക്കും സാധാരണക്കാർക്കുമെല്ലാം താങ്ങും തണലും നൽകുന്ന കേരള ഭാഗ്യക്കുറിക്ക് സർക്കാർ വേണ്ട സംരക്ഷണം നൽകുമെന്ന് ചീഫ് വിപ്പ് അപു ജോൺ ജോസഫ് .സ്ത്രീകൾ ,ഭിന്നശേഷിക്കാർ, കാഴ്ചപരിമിതിയുള്ളവർ തുടങ്ങി വിവിധ രംഗങ്ങളിലെ ആയിരങ്ങൾക്ക് വരുമാനമെന്ന നിലയിൽ വലിയ സഹായമാണ് ലോട്ടറി വിതരണ രംഗം. നിരവധി പരാതികളും ആശങ്കകളും നേരിടുന്ന മേഖലയാണിതെന്നും അവ പരിഹരിച്ച് സർക്കാർ ലോട്ടറിക്ക് സംരക്ഷണമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തുമസ് ന്യൂ ഇയർ ബമ്പർ ഭാഗ്യക്കുറിയുടെ ഇടുക്കിയിലെ ജില്ലാതല ഉദ്ഘാടനവും ടിക്കറ്റ് പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊടുപുഴ നഗരസഭാ ചെയർപേഴ്‌സൺ സാബിറ ജലീൽ അധ്യക്ഷനായ ചടങ്ങിൽ വൈസ് ചെയർപേഴ്‌സൺ കെ. ദീപക് വിശിഷ്ടാതിഥിയായി. വാർഡ് കൗൺസിലർ ആതിര ജോഷി ,ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാഹുൽ ഹമീദ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ജോയി മൈലാടിയിൽ, ഇടുക്കി ജില്ലാ ഭാഗ്യക്കുറി ഓഫീസർ ക്രിസ്റ്റി മൈക്കിൾ, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ ജോസഫ് സൈമൺ, തുടങ്ങിയവർ പങ്കെടുത്തു.
യംഗ് കൊമേഴ്സ് ബ്രിഗേഡ് 3.0’ പദ്ധതിക്ക് കൊച്ചിയിൽ തുടക്കമായി
വൈകാരിക ഭാവത്തോടെ വീണ്ടും അപ്പാനി ശരത്ത് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ റൂബി ഡിസംബറിൽ
ലോട്ടറി രംഗത്തെ ആശങ്കകൾ പരിഹരിക്കുമെന്ന് അപു ജോൺ ജോസഫ്
ഗോത്രവിഭാഗം വിദ്യാർത്ഥികൾക്ക് ‘ആകാശംലോ ഒക താര’ പ്രത്യേക പ്രദർശനം നന്ദി പറഞ്ഞ് ദുൽഖർ സൽമാൻ
രക്തദാനത്തിൽ അർധസെഞ്ചുറി തികച്ച് രാജേഷ് കുര്യനാട് 350 ലേറെ രോഗികൾക്കും രക്ഷകനായി
450 രൂപയ്ക്ക് ഭാഗ്യം തേടിയെത്തുമോ? 25 കോടി ഒന്നാം സമ്മാനവുമായി ക്രിസ്മസ് ന്യൂ ഇയർ ബമ്പർ വിപണിയിലേക്ക്