ഹൈവേ റോബറി നടത്തുന്നതിന് ഒത്തുകൂടിയ സംഘം പിടിയിൽ

ഹൈവേയിലൂടെ പണവുമായി വരുന്ന വാഹനങ്ങൾ കൊള്ളയടിക്കാൻ പദ്ധതിയിട്ട് ഒത്തുകൂടിയ അഞ്ചംഗ സംഘത്തെ അങ്കമാലി പോലീസ് പിടികൂടി. സ്കോർപ്പിയോ വാഹനത്തിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു.

ഹൈവേ റോബറി നടത്തുന്നതിന് ഒത്തുകൂടിയ സംഘം പിടിയിൽ
ഹൈവേ റോബറിക്ക് പദ്ധതിയിട്ട അഞ്ചംഗ സംഘം അങ്കമാലിയിൽ പിടിയിൽ

ഹൈവേ റോബറിക്ക് പദ്ധതിയിട്ട അഞ്ചംഗ സംഘം അങ്കമാലിയിൽ പിടിയിൽ

ഹൈവേ റോബറി നടത്തുന്നതിന് ഒത്തുകൂടിയ സംഘം പിടിയിൽ. ഞാറയ്ക്കൽ വൈപ്പിൻ ബ്ലാവേലി വീട് ശ്യാംകുമാർ (42), തൃശൂർ തൃപ്രയാർ തിരിയേടത്ത് വീട് അരുൺ ദേവ് (23), പാറക്കടവ് കുറുമശ്ശേരി വേങ്ങൂപറമ്പിൽ വീട് നിധിൻ (32), പൂതംകുറ്റി മാളിയേക്കൽ വീട് ജോയി (53), ആലപ്പുഴ മുളക്കഴ പുത്തൻപുരയ്ക്കൽ വീട് ഷെമാൻ മാത്യു (33) എന്നിവരെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചെ പൂതംകുറ്റി ഭാഗത്ത് വാഹന പരിശോധനയ്ക്കിടെ ശ്യാംകുമാർ, അരുൺ ദേവ്, നിധിൻ എന്നിവർ സഞ്ചരിച്ചിരുന്ന സ്കോർപ്പിയോ വാഹനം പരിശോധിച്ചപ്പോൾ കത്തി കണ്ടെത്തിയതിനെ തുടർന്ന് ഇവരെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൂതംകുറ്റിയിലുള്ള ഒരു വീട്ടിൽ ഒത്തുകൂടിയിരുന്ന മറ്റുള്ളവരെ പിടികൂടിയത്. ഹൈവേയിലൂടെ പണവുമായി വരുന്ന വാഹനം റോബറി നടത്തുന്നതിനായി പദ്ധതിയിടുകയായിരുന്നു ഇവരെന്നാണ് മനസ്സിലാക്കുന്നത്. ആലുഖ ഡി വൈ എസ് പി എൻ.ബാബു കുട്ടൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ നെടുമ്പാശ്ശേരി ഇൻസ്‌പെക്‌ടർ ബി.കെ. അരുൺ,എസ് ഐ മാരായ നെൽസൺ, അഖിൽ സെബാസ്റ്റ്യൻ, എ എസ് ഐ ഇഗ്‌നീഷ്യസ്, എസ് സി പി ഓ മാരായ ലിൽസൺ, എബി സുരേന്ദ്രൻ, സി പി ഒ അജിത തിലകൻ എന്നിവരാണ് ഉണ്ടായിരുന്നത്.