മഴക്കാലപൂർവ്വ ശുചീകരണ ക്യാമ്പയിന് മാറാടിയിൽ തുടക്കമായി ആരോഗ്യ ജാഗ്രതയുമായി ഗ്രാമപഞ്ചായത്ത്
പകർച്ചവ്യാധികൾക്കെതിരെ മുൻകരുതലുമായി മാറാടി ഗ്രാമപഞ്ചായത്ത്. ആരോഗ്യ ജാഗ്രത മഴക്കാലപൂർവ്വ ശുചീകരണ ക്യാമ്പയിൻ പ്രസിഡന്റ് ഷാന്റി എബ്രഹാം ഉദ്ഘാടനം ചെയ്തു.
മഴക്കാലപൂർവ്വ ശുചീകരണ ക്യാമ്പയിന് മാറാടിയിൽ തുടക്കമായി; ‘ആരോഗ്യ ജാഗ്രത’യുമായി ഗ്രാമപഞ്ചായത്ത്
മൂവാറ്റുപുഴ: മഴക്കാലത്തോടനുബന്ധിച്ച് പടർന്നുപിടിക്കാൻ സാധ്യതയുള്ള പകർച്ചവ്യാധികൾക്കെതിരെ മുൻകരുതൽ സ്വീകരിക്കുന്നതിനായി മാറാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 'ആരോഗ്യ ജാഗ്രത' മഴക്കാലപൂർവ്വ ശുചീകരണ ക്യാമ്പയിന് തുടക്കമായി. "നാടിനെ സുരക്ഷിതമാക്കാം നമുക്ക് ഒരുമിച്ച് മുന്നേറാം" എന്ന ആഹ്വനത്തോടെ സംഘടിപ്പിച്ച വിപുലമായ ക്യാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷാൻ്റി എബ്രഹാം നിർവ്വഹിച്ചു.
ഇന്ന് രാവിലെ 9 മണിയോടെയാണ് പഞ്ചായത്തിലുടനീളം ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. "കൈകോർക്കാം കരുതലോടെ പകർച്ചവ്യാധികൾക്കെതിരെ..." എന്ന സന്ദേശമുയർത്തിയാണ് നാടൊന്നാകെ ക്യാമ്പയിന്റെ ഭാഗമായത്. പൊതുസ്ഥലങ്ങളിലെ മാലിന്യ നിർമ്മാർജ്ജനം, ഓടകൾ വൃത്തിയാക്കൽ, കൊതുക് ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള ഉറവിട നശീകരണ പ്രവർത്തനങ്ങൾ എന്നിവ ശുചീകരണത്തിന്റെ ആദ്യദിനത്തിൽ നടന്നു.
പഞ്ചായത്ത് പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ, നാട്ടുകാർ എന്നിവർ ആരോഗ്യ പ്രോട്ടോക്കോളുകൾ പൂർണ്ണമായി പാലിച്ച് ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു. വരും ദിവസങ്ങളിലും വാർഡ് തലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമായി തുടരുമെന്നും, പൊതുജനങ്ങൾ തങ്ങളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
കുട്ടികളുടെ സൈബർ സുരക്ഷയ്ക്ക് സൈബർ സേഫ് കേരള 2026 ആസിഫ് അലി അംബാസഡർ
കളമശ്ശേരി ലൈംഗിക അതിക്രമം അതിജീവിതയ്ക്ക് പിന്തുണയുമായി വനിതാ കമ്മീഷൻ
സപ്ലൈകോ ഗോ കൺവീനിയൻസ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു ആദ്യ സ്റ്റോർ വൈറ്റില ഹബ്ബിൽ
നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ് 
