ഇതരസംസ്ഥാനക്കാരെ വിവാഹം കഴിച്ചവർക്കും കുടുംബക്ഷേമ സഹായം അറിയിപ്പ് റേഷൻകടകളിൽ

ഇതരസംസ്ഥാനക്കാരെ വിവാഹം കഴിച്ചവർക്കും കുടുംബക്ഷേമ ധനസഹായം: അറിയിപ്പ് റേഷൻകടകളിൽ പ്രദർശിപ്പിക്കുമെന്ന് മന്ത്രി

ഇതരസംസ്ഥാനക്കാരെ വിവാഹം കഴിച്ചവർക്കും കുടുംബക്ഷേമ സഹായം അറിയിപ്പ് റേഷൻകടകളിൽ
ഇതരസംസ്ഥാനക്കാരെ വിവാഹം കഴിച്ചവർക്കും കുടുംബക്ഷേമ ധനസഹായം: അറിയിപ്പ് റേഷൻകടകളിൽ പ്രദർശിപ്പിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്

​ഇതരസംസ്ഥാനക്കാരെ വിവാഹം കഴിച്ചവർക്കും കുടുംബക്ഷേമ ധനസഹായം: അറിയിപ്പ് റേഷൻകടകളിൽ പ്രദർശിപ്പിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്.

തിരുവനന്തപുരം: ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകൾക്കും സംസ്ഥാന സർക്കാരിന്റെ ദേശീയ കുടുംബക്ഷേമ പദ്ധതി (എൻഎഫ്ബിഎസ്) വഴിയുള്ള ധനസഹായത്തിന് അർഹതയുണ്ടെന്ന പ്രധാന അറിയിപ്പ് റേഷൻകടകളിൽ പ്രദർശിപ്പിക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. പൊതുജനങ്ങളുടെ അറിവിലേക്കായി റേഷൻകടകൾ ഉൾപ്പെടെയുള്ള പൊതുവിതരണ കേന്ദ്രങ്ങളിലെ നോട്ടീസ് ബോർഡുകളിൽ ഇത് വ്യക്തമായി പതിപ്പിക്കാൻ നിർദ്ദേശം നൽകും.

​ഇതുസംബന്ധിച്ച് ചന്ദ്രൻ ചാമി എന്ന വ്യക്തി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് റേഷൻ കടകളിൽ പരസ്യം പ്രദർശിപ്പിക്കാൻ അനുകൂലമായ നടപടി സ്വീകരിച്ചത്.

​ഭർത്താക്കന്മാരുടെ മരണശേഷം കേരളത്തിലേക്ക് മടങ്ങിയെത്തി സ്ഥിരതാമസമാക്കിയ സ്ത്രീകൾക്ക് ആനുകൂല്യം ഉറപ്പാക്കാൻ ദേശീയ കുടുംബക്ഷേമ പദ്ധതി ചട്ടങ്ങളിൽ നേരത്തെ ഭേദഗതി വരുത്തിയിരുന്നു. ഇതരസംസ്ഥാനത്ത് നിന്ന് മുൻപ് ഈ പദ്ധതി പ്രകാരമുള്ള ധനസഹായം ലഭിച്ചിട്ടില്ലെന്ന് അതത് സംസ്ഥാനങ്ങളിലെ ജില്ലാ അധികാരികളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഇവർക്ക് ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും.

​അപേക്ഷ സമർപ്പിക്കുന്ന തീയതിക്ക് തൊട്ടുമുമ്പുള്ള, കുറഞ്ഞത് തുടർച്ചയായ മൂന്ന് വർഷമെങ്കിലും കേരളത്തിൽ താമസിക്കുന്ന എല്ലാവരെയും പദ്ധതിയുടെ ആവശ്യങ്ങളിലേക്ക് 'കേരളീയർ' ആയി കണക്കാക്കുമെന്നും ഭേദഗതിയിൽ വ്യക്തമാക്കുന്നുണ്ട്.