ലക്ഷ്യം ആരോഗ്യകരമായ ബാല്യം 33,120 അങ്കണവാടികളിൽ ബാല്യസ്പന്ദനം പദ്ധതിയുമായി സർക്കാർ

കേരളത്തിലെ 33,120 അങ്കണവാടികളിലെ കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണം ലക്ഷ്യമിടുന്ന ബാല്യസ്പന്ദനം പദ്ധതിക്ക് തുടക്കമായി. വനിതാ ശിശു വികസന വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്

ലക്ഷ്യം ആരോഗ്യകരമായ ബാല്യം 33,120 അങ്കണവാടികളിൽ ബാല്യസ്പന്ദനം പദ്ധതിയുമായി സർക്കാർ
'ബാല്യസ്പന്ദനം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കുന്നു. ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ സമീപം
ലക്ഷ്യം ആരോഗ്യകരമായ ബാല്യം 33,120 അങ്കണവാടികളിൽ ബാല്യസ്പന്ദനം പദ്ധതിയുമായി സർക്കാർ
ലക്ഷ്യം ആരോഗ്യകരമായ ബാല്യം 33,120 അങ്കണവാടികളിൽ ബാല്യസ്പന്ദനം പദ്ധതിയുമായി സർക്കാർ
ലക്ഷ്യം ആരോഗ്യകരമായ ബാല്യം 33,120 അങ്കണവാടികളിൽ ബാല്യസ്പന്ദനം പദ്ധതിയുമായി സർക്കാർ
ലക്ഷ്യം ആരോഗ്യകരമായ ബാല്യം 33,120 അങ്കണവാടികളിൽ ബാല്യസ്പന്ദനം പദ്ധതിയുമായി സർക്കാർ

അങ്കണവാടി കുട്ടികൾക്കായി 'ബാല്യസ്പന്ദനം': സമഗ്ര ആരോഗ്യ പരിശോധന പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന 'ബാല്യസ്പന്ദനം' പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. ആരോഗ്യകരമായ ബാല്യത്തിലൂടെ ശക്തമായ ഒരു ഭാവി വാർത്തെടുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി. തിരുവനന്തപുരം വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

​വനിതാ ശിശു വികസന വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുക എന്നത് സർക്കാരിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും കൃത്യ സമയത്ത് ഇടപെടലുകൾ നടത്താനും അങ്കണവാടികൾക്ക് സാധിക്കും. ഇത് വെറുമൊരു ഒറ്റത്തവണ പരിശോധനയല്ലെന്നും, കുട്ടികളുടെ വളർച്ചയും ആരോഗ്യനിലയും നിരന്തരം നിരീക്ഷിച്ച് ആവശ്യമായ തുടർനടപടികൾ ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 33,120 അങ്കണവാടികളിലെയും കുട്ടികൾക്ക് കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധന ലഭ്യമാക്കും. പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിലാണ് പരിശോധനകളും തുടർനടപടികളും ഏകോപിപ്പിക്കുന്നത്.

​ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ കുട്ടികൾക്കായുള്ള വളർച്ച നിരീക്ഷണ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പൂർണ ആരോഗ്യമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യരംഗം ശക്തിപ്പെടുത്തുന്നതിനായി നിരവധി നൂതന പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്നും കൊടുങ്ങാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ആരോഗ്യമിഷന്റെ 1.43 കോടി രൂപ വിനിയോഗിച്ച് പുതിയ കെട്ടിടം നിർമിക്കുന്നതിന് അനുമതി നൽകിയതായും മന്ത്രി അറിയിച്ചു.

​ചടങ്ങിന് ശേഷം വട്ടിയൂർക്കാവ് ഐസിഡിഎസ് സെക്ടറിലെ 33 അങ്കണവാടികളിലെ കുട്ടികൾക്കായി വളർച്ച നിരീക്ഷണ പരിശോധനയും നടത്തി.

​വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ വി. വിഘ്‌നേശ്വരി, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി, അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ആർ.സി.എച്ച് ഓഫീസർ ഡോ. ശില്പ ബാബു തോമസ്, സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റിൽ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഷിംന വി.എസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.