ജയസൂര്യ ചിത്രം ‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണം പൂർത്തിയായി
പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗ ആദ്യമായി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണം പൂർത്തിയായി. NIA ഉദ്യോഗസ്ഥനായി ജയസൂര്യ എത്തുന്ന ചിത്രത്തിൽ വൻ താരനിര അണിനിരക്കുന്നു.
ജയസൂര്യ ചിത്രം ‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണം പൂർത്തിയായി
കൊച്ചി: സംഗീത സംവിധായകനായ രതീഷ് വേഗ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഹൈ-വോൾട്ടേജ് പാൻ ഇന്ത്യൻ ആക്ഷൻ ത്രില്ലർ ചിത്രം ‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണം പൂർത്തിയായി. ഗുഡ്‌വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. തൃശൂർ പൂരം എന്ന സിനിമക്ക് തിരക്കഥയൊരുക്കിയ രതീഷ് വേഗയുടെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണിത്.
അഞ്ചു ഭാഷകളിലായി നിർമ്മിക്കുന്ന ഈ ചിത്രം കാശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ലോക മനസ്സാക്ഷിയെ ഞെട്ടിച്ച കാശ്മീരിലെ ഭീകരമായ കോൺവോയ് ആക്രമണവും തുടർന്നുണ്ടാകുന്ന രഹസ്യാന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു.
നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (N.I.A) ഉദ്യോഗസ്ഥനായ ‘ഹർഷവർദ്ധൻ’ എന്ന കേന്ദ്രകഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ദേശീയ സുരക്ഷയെ ആധാരമാക്കിയുള്ള ഹൈ-ഒക്ടേൻ ആക്ഷൻ രംഗങ്ങളുള്ള ഈ സിനിമ ത തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒന്നാണെന്ന് ജയസൂര്യ വ്യക്തമാക്കി.
ജയസൂര്യക്ക് പുറമേ സായ് കുമാർ, സിദ്ദിഖ്, ആൻസൺ പോൾ, നന്ദു എന്നിവരും ബോളിവുഡ് താരങ്ങളായ റിഥിക സിങ്, വിനയ് റായ്, അമൈറ ദാസ് തർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാലക്കാട്, കൊടൈക്കനാൽ, ജമ്മു കാശ്മീർ, കുളു മണാലി എന്നിവിടങ്ങളിലായി നൂറു ദിവസത്തോളമെടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്.
ഛായാഗ്രഹണം നജോസും, എഡിറ്റിംഗ് ഷഫീഖ് വി.ബിയും നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും സംവിധായകൻ രതീഷ് വേഗ തന്നെയാണ് ഒരുക്കുന്നത്.
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
