ലക്ഷ്മിപ്രിയയ്ക്കും എസ്‌.ഐയ്ക്കുമെതിരായ നടി അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് റിപ്പോർട്ട്

നടി ലക്ഷ്മിപ്രിയയ്ക്കും വനിതാ എസ്‌.ഐ രേഷ്മയ്ക്കുമെതിരെ നടി അൻസിബ ഹസ്സൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് റിപ്പോർട്ട്. കേസ് എടുക്കാനാകില്ലെന്ന് തൃക്കാക്കര എ.സി.പി കമ്മീഷണർക്ക് റിപ്പോർട്ട് നൽകി

ലക്ഷ്മിപ്രിയയ്ക്കും എസ്‌.ഐയ്ക്കുമെതിരായ നടി അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് റിപ്പോർട്ട്
ലക്ഷ്മിപ്രിയയ്ക്കും എസ്‌.ഐയ്ക്കുമെതിരായ അൻസിബയുടെ പരാതി വ്യാജം; കേസ് എടുക്കാനാകില്ലെന്ന് പോലീസ്

ലക്ഷ്മിപ്രിയയ്ക്കും വനിതാ എസ്‌.ഐയ്ക്കുമെതിരായ അൻസിബയുടെ പരാതിയിൽ കഴമ്പില്ല; കേസ് എടുക്കാനാകില്ലെന്ന് പോലീസ് റിപ്പോർട്ട്

കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കും വനിതാ സബ് ഇൻസ്പെക്ടർ രേഷ്മയ്ക്കുമെതിരെ നടി അൻസിബ ഹസ്സൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് റിപ്പോർട്ട്. സംഭവത്തിൽ ആർക്കുമെതിരെയും കേസ്സെടുക്കാനാകില്ലെന്ന് വ്യക്തമാക്കി തൃക്കാക്കര എ.സി.പി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി. ഇതോടൊപ്പം ലക്ഷ്മിപ്രിയ നൽകിയ പരാതിയിലും അടിസ്ഥാനമില്ലെന്നാണ് പോലീസ് കണ്ടെത്തൽ.

​വ്യാജ പരാതിയുടെ പേരിൽ തൃപ്പൂണിത്തുറ വനിതാ സെല്ലിൽ വെച്ച് എസ്‌.ഐ. രേഷ്മ മൂന്ന് മണിക്കൂറോളം തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും അനധികൃതമായി സ്റ്റേഷനിൽ തടഞ്ഞുവെച്ചുവെന്നുമായിരുന്നു അൻസിബയുടെ പരാതി. എന്നാൽ അൻസിബയെ സ്റ്റേഷനിൽ തടഞ്ഞുവെച്ചിട്ടില്ലെന്നും ഔദ്യോഗിക കാര്യങ്ങളുടെ ഭാഗമായി വിവരം ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നുമാണ് എസ്‌.ഐ രേഷ്മയുടെ മൊഴി. അൻസിബ ഒരു മണിക്കൂർ 17 മിനിറ്റ് 20 സെക്കൻഡ് മാത്രമാണ് വനിതാ സെല്ലിൽ ഉണ്ടായിരുന്നതെന്നും പോലീസ് കമ്മീഷണർക്ക് നൽകിയ വിശദീകരണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

​ലക്ഷ്മി പ്രിയയുടേത് വ്യാജ പരാതിയാണെന്ന് ചൂണ്ടിക്കാട്ടിയ അൻസിബ, തനിക്കുണ്ടായ മാനഹാനിക്ക് ഒരുകോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അൻസിബ അയച്ച ഒരു സന്ദേശം തനിക്ക് വ്യക്തിപരമായി വലിയ നഷ്ടങ്ങളുണ്ടാക്കിയെന്നും അതിനാലാണ് പരാതി നൽകിയതെന്നുമാണ് ലക്ഷ്മിപ്രിയയുടെ വിശദീകരണം. ഡിസംബർ പത്താം തീയതി വന്ന സന്ദേശത്തിന്മേൽ താൻ ജനുവരി 22-നാണ് പരാതി നൽകിയതെന്നും, തന്റെ ഫോണിലേക്ക് വരുന്ന അനാവശ്യ സന്ദേശങ്ങളിൽ എങ്ങനെ നിയമപരമായി മുന്നോട്ട് പോകണമെന്ന് തീരുമാനിക്കേണ്ടത് താനാണെന്നും ലക്ഷ്മിപ്രിയ മുൻപ് വ്യക്തമാക്കിയിരുന്നു.

​അതേസമയം, നടൻ ടിനി ടോമിനെതിരെയും അൻസിബ മുൻപ് പരാതി നൽകിയിരുന്നു. തന്നെയും കുടുംബത്തെയും സോഷ്യൽ മീഡിയ വഴി വർഗീയമായി അധിക്ഷേപിക്കുന്നുവെന്നും വേട്ടയാടുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഈ കേസുമായി ബന്ധപ്പെട്ട് ടിനി ടോം, അൻസിബ എന്നിവരുടെ മൊഴി പോലീസ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.