ഉപ്പുകണ്ടം ഫെസ്റ്റ് 2026
പുതുവർഷത്തെ വരവേൽക്കാൻ ഉപ്പുകണ്ടം ഫെസ്റ്റ് ഡിസംബർ 28 ന് മൂവാറ്റുപുഴ ,ആരക്കുഴ ഉപ്പുകണ്ടം പൗരാവലി ഒരുങ്ങുന്നു.
പുതുവർഷത്തെ വരവേൽക്കാൻ ഉപ്പുകണ്ടം ഫെസ്റ്റ് 28-ന്
കായിക മത്സരങ്ങളും ഗാനമേളയും പ്രധാന ആകർഷണങ്ങൾ
ആരക്കുഴ: കൊഴിഞ്ഞുപോകുന്ന 2025-ന്റെ മധുരസ്മരണകൾ പുതുക്കി, പുതിയ പ്രതീക്ഷകളുമായി 2026-നെ വരവേൽക്കാൻ മൂവാറ്റുപുഴ, ആരക്കുഴ ഉപ്പുകണ്ടം പൗരാവലി ഒരുങ്ങുന്നു. പൗരാവലിയുടെ ആഭിമുഖ്യത്തിൽ 'ഉപ്പുകണ്ടം ഫെസ്റ്റ് 2026' ഡിസംബർ 28 ഞായറാഴ്ച ഉപ്പുകണ്ടം അംഗൻവാടിക്ക് സമീപം വെച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടും.
ഞായറാഴ്ച രാവിലെ 8 മണി മുതൽ വിവിധ കായിക മത്സരങ്ങളോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ശ്രീ. അരുൺ ഒ.എസ് അധ്യക്ഷത വഹിക്കും.
തുടർന്ന് നിരവധി കലാകാരന്മാർ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. രാത്രി 9 മണിക്ക് പാലാ കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന സൂപ്പർഹിറ്റ് ഗാനമേളയും ഉണ്ടായിരിക്കും. മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് നിരവധി ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഫെസ്റ്റ് വൻ വിജയമാക്കാൻ എല്ലാ നാട്ടുകാരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
