ജനകീയ പങ്കാളിത്തവും മൂലധന നിക്ഷേപവും വഴി കേരളത്തെ പുതിയ വികസന യുഗത്തിലേക്ക് നയിക്കും മുഖ്യമന്ത്രി വി. ഡി. സതീശൻ

കേരളത്തെ പുതിയ വികസന യുഗത്തിലേക്ക് നയിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. എറണാകുളം ജില്ലാ ഉന്നതതല യോഗം കാക്കനാട് ഇൻഫോപാർക്കിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐ, സെമി കണ്ടക്ടർ, ഏവിയേഷൻ ഹബ്ബ് തുടങ്ങിയ പദ്ധതികൾക്ക് മുൻഗണന നൽകും.

ജനകീയ പങ്കാളിത്തവും മൂലധന നിക്ഷേപവും വഴി കേരളത്തെ പുതിയ വികസന യുഗത്തിലേക്ക് നയിക്കും മുഖ്യമന്ത്രി വി. ഡി. സതീശൻ
സംസ്ഥാന പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ (2027-32) ആദ്യ വർഷമായ 2027-28-ലെ പദ്ധതി നിർദ്ദേശങ്ങൾ ജനപങ്കാളിത്തത്തോടെ രൂപീകരിക്കുന്നതിനായി എറണാകുളം ജില്ലാ ഉന്നത തല യോഗം കാക്കനാട് ഇൻഫോപാർക്കിലെ അതുല്യ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ ഉദഘാടനം ചെയ്യുന്നു
ജനകീയ പങ്കാളിത്തവും മൂലധന നിക്ഷേപവും വഴി കേരളത്തെ പുതിയ വികസന യുഗത്തിലേക്ക് നയിക്കും മുഖ്യമന്ത്രി വി. ഡി. സതീശൻ
ജനകീയ പങ്കാളിത്തവും മൂലധന നിക്ഷേപവും വഴി കേരളത്തെ പുതിയ വികസന യുഗത്തിലേക്ക് നയിക്കും മുഖ്യമന്ത്രി വി. ഡി. സതീശൻ
ജനകീയ പങ്കാളിത്തവും മൂലധന നിക്ഷേപവും വഴി കേരളത്തെ പുതിയ വികസന യുഗത്തിലേക്ക് നയിക്കും മുഖ്യമന്ത്രി വി. ഡി. സതീശൻ

​ജനകീയ പങ്കാളിത്തവും മൂലധന നിക്ഷേപവും വഴി കേരളത്തെ പുതിയ വികസന യുഗത്തിലേക്ക് നയിക്കും മുഖ്യമന്ത്രി വി. ഡി. സതീശൻ

കൊച്ചി: ജനകീയ പങ്കാളിത്തവും മൂലധന നിക്ഷേപവും വഴി കേരളത്തെ പുതിയൊരു വികസന യുഗത്തിലേക്ക് നയിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. സംസ്ഥാന പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുടെ ആദ്യ വർഷമായ 2027-28-ലെ പദ്ധതി നിർദ്ദേശങ്ങൾ ജനപങ്കാളിത്തത്തോടെ രൂപീകരിക്കുന്നതിനായി എറണാകുളം ജില്ലാ ഉന്നത തല യോഗം കാക്കനാട് ഇൻഫോപാർക്കിലെ അതുല്യ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ജനങ്ങളുടെ അനുഭവസമ്പത്തും നിർദ്ദേശങ്ങളും ഉൾക്കൊണ്ട് സമഗ്ര വികസനം സാധ്യമാക്കുകയാണ് സർക്കാരിന്റെ മുൻഗണന. സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. തടസങ്ങളും സാമ്പത്തിക ബാധ്യതകളും തരണം ചെയ്തുകൊണ്ട് പുതിയ വികസന-ക്ഷേമ പദ്ധതികൾ നടപ്പിലാക്കാനുള്ള പ്രായോഗിക കർമ്മപദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

​പൊതുജനങ്ങൾക്ക് മേൽ പുതിയ നികുതി ഭാരം അടിച്ചേൽപ്പിക്കാതെ, സാമ്പത്തിക ഇടപാടുകളും വിപണി ചലനങ്ങളും ശക്തമാക്കുന്ന നയ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിനായി സ്വകാര്യ നിക്ഷേപങ്ങളും വിദേശത്തു നിന്നുള്ള നേരിട്ടുള്ള നിക്ഷേപങ്ങളും (FDI) ഉറപ്പു വരുത്തും.

​വലിയ പദ്ധതികളും വികസന കാഴ്ചപ്പാടും

​മൂലധന ചെലവ് വർദ്ധിപ്പിച്ച് അടിസ്ഥാന സൗകര്യ വികസനം ശക്തമാക്കും. ഇതിനായി 600 കിലോമീറ്ററിലധികം ദൈർഘ്യമുള്ള തീരദേശവും ഹാർബറുകളും പ്രയോജനപ്പെടുത്തി കേരളത്തെ വലിയൊരു തുറമുഖ നഗരമാക്കി മാറ്റാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് ഏവിയേഷൻ ഹബ്ബുകൾ, പുതിയ എംഎസ്എംഇകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമി കണ്ടക്ടർ, ഡാറ്റാ സെന്ററുകൾ, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ തുടങ്ങിയ നവീന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വ്യവസായ ശൃംഖലകൾ സ്ഥാപിക്കും. ഉന്നത വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തും.

​കേന്ദ്രാവിഷ്കൃത പദ്ധതികൾ പരമാവധി പ്രയോജനപ്പെടുത്തി സംസ്ഥാനത്തിന് അർഹമായ വിഹിതം ലഭ്യമാക്കാൻ പ്ലാനിംഗ് ബോർഡിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണ്. പ്ലാനിംഗ് ബോർഡിന്റെ പ്രവർത്തനം പുനഃസംഘടിപ്പിച്ച് പദ്ധതികൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള 'നോളജ് പാർട്ണർമാരുടെ' സേവനം ഉറപ്പാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഭരണസമിതിയുടെ കാലാവധി പൂർത്തിയാക്കുമ്പോൾ നാടിന്റെ മുഖച്ഛായ മാറ്റുന്ന 'സിഗ്നേച്ചർ പ്രൊജക്റ്റുകൾ' നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​അങ്കമാലി-അരൂർ ബൈപ്പാസ് പദ്ധതി വേഗത്തിലാക്കും: മന്ത്രി റോജി എം ജോൺ

​ജില്ലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി അങ്കമാലി-അരൂർ ദേശീയപാത ബൈപ്പാസ് പദ്ധതി വേഗത്തിലാക്കുന്നതിനുള്ള ശ്രമം നടന്നു വരികയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ പറഞ്ഞു. വിജ്ഞാപനം ലഭിച്ചാൽ ഉടൻ സ്ഥലമേറ്റെടുപ്പ് നടപടികളിലേക്ക് കടക്കും. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഗ്ലോബൽ ഏവിയേഷൻ ഹബ്ബ്, ഫിലിം സിറ്റി പദ്ധതികൾ എറണാകുളത്തിന്റെ വികസന സാധ്യതകൾ വർദ്ധിപ്പിക്കുമെന്നും കൊച്ചിയെ ലോകോത്തര നഗരമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

​ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ, ജനപ്രതിനിധികൾ, പ്ലാനിംഗ് ബോർഡ് ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.