സ്കൂളിന്റെ ബലക്ഷയം കുട്ടികളുടെ പഠനം മുടങ്ങി ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
ക്ലാസ് മുറികളുടെ ബലക്ഷയം കാരണം സ്കൂളിന് അംഗീകാരം നഷ്ടപ്പെടുകയും കുട്ടികളുടെ പഠനം മുടങ്ങുകയും ചെയ്ത സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ക്ലാസ് മുറികളുടെ ബലക്ഷയം: കറ്റാനം സെന്റ് സ്റ്റീഫൻസ് സ്കൂളിലെ കുട്ടികളുടെ പഠനം മുടങ്ങുന്നു; ബാലാവകാശ കമ്മീഷൻ കേസെടുത്തു
ആലപ്പുഴ: ക്ലാസ് മുറികളുടെ ബലക്ഷയം കാരണം സ്കൂളിന് അംഗീകാരം നഷ്ടപ്പെടുകയും കുട്ടികളുടെ പഠനം മുടങ്ങുകയും ചെയ്ത സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആലപ്പുഴ കറ്റാനം സെന്റ് സ്റ്റീഫൻസ് എൽ.പി സ്കൂളിലെ 1, 3 ക്ലാസുകളിലെ കുട്ടികളുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലായെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ അംഗം ടി. സി. ജലജ മോൾ ഇടപെട്ടത്.
കുട്ടികൾക്ക് തടസ്സമില്ലാതെ പഠനം തുടരുന്നതിനായി ബദൽ സംവിധാനം ഒരുക്കുന്നതിൽ സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയുണ്ടായെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
സംഭവത്തിൽ അടിയന്തര നടപടി സ്വീകരിച്ച കമ്മീഷൻ, സ്കൂൾ മാനേജ്മെന്റ്, ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ (DDE), ജില്ലാ ശിശു സംരക്ഷണ ഓഫീസർ (DCPO) എന്നിവരോട് ഇതുസംബന്ധിച്ച് കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നാടിന് തണലായി സ്മാർട്ട് സേവനങ്ങൾ കുഞ്ചിത്തണ്ണി വില്ലേജ് ഓഫീസ് ഇനി പുതിയ രൂപത്തിൽ
മുക്കുപണ്ടം പണയം വെച്ച് 41 ലക്ഷം കവർന്നു 48 കാരി കോതമംഗലത്ത് അറസ്റ്റിൽ
മമ്മൂട്ടിയുടെ പ്രത്യേക പുരസ്കാരം സ്വന്തമാക്കി യുവതാരം സൂര്യ കൃഷ്ൺ
48 വർഷത്തെ കാത്തിരിപ്പിന് വിരാമം ഇടുക്കി പട്ടയമേളയിൽ കണ്ണീരണിഞ്ഞ് സരോജിനി 683 കുടുംബങ്ങൾക്ക് സ്വന്തം മണ്ണ്
വർഷത്തിൽ 1.14 കോടി യാത്രക്കാർ, 502 കോടി ലാഭം കരുത്തോടെ സിയാൽ മുന്നോട്ട്
ജനകീയ പങ്കാളിത്തവും മൂലധന നിക്ഷേപവും വഴി കേരളത്തെ പുതിയ വികസന യുഗത്തിലേക്ക് നയിക്കും മുഖ്യമന്ത്രി വി. ഡി. സതീശൻ