ജന്തുജന്യരോഗദിന മത്സരം: ചേർത്തല എസ്.എച്ച് കോളേജ് ഓഫ് നഴ്സിംഗ് കോളേജിന് ഒന്നാം സ്ഥാനം

ലോക ജന്തുജന്യരോഗദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ഹെൽത്ത് ഇൻ ഹാർമണി മത്സരത്തിൽ ചേർത്തല സേക്രട്ട് ഹാർട്ട് കോളേജ് ഓഫ് നഴ്സിംഗ് ജേതാക്കളായി.

ജന്തുജന്യരോഗദിന മത്സരം: ചേർത്തല എസ്.എച്ച് കോളേജ് ഓഫ് നഴ്സിംഗ് കോളേജിന് ഒന്നാം സ്ഥാനം
ലോക ജന്തുജന്യരോഗദിനം: 'ഹെൽത്ത് ഇൻ ഹാർമണി' മത്സരത്തിൽ ചേർത്തല എസ്.എച്ച് കോളേജ് ഓഫ് നഴ്സിംഗിന് ഒന്നാം സ്ഥാനം

​ലോക ജന്തുജന്യരോഗദിനം: 'ഹെൽത്ത് ഇൻ ഹാർമണി' മത്സരത്തിൽ ചേർത്തല എസ്.എച്ച് കോളേജ് ഓഫ് നഴ്സിംഗിന് വിജയം

ചേർത്തല: ലോക ജന്തുജന്യരോഗദിനാചരണത്തോടനുബന്ധിച്ച് ജില്ല ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നഴ്സിംഗ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'ഹെൽത്ത് ഇൻ ഹാർമണി' മത്സരത്തിൽ ചേർത്തല മതിലകം സേക്രട്ട് ഹാർട്ട് (എസ്.എച്ച്) കോളേജ് ഓഫ് നഴ്സിംഗ് ജേതാക്കളായി. എസ്.എച്ച് കോളേജ് ഓഫ് നഴ്സിംഗ് ക്യാമ്പസിലാണ് മത്സരങ്ങൾ അരങ്ങേറിയത്.

​ജന്തുജന്യ രോഗങ്ങളായ നിപ, പേവിഷബാധ, എബോള, പക്ഷിപ്പനി, എലിപ്പനി എന്നിവയെക്കുറിച്ചുള്ള ബോധവത്കരണമായിരുന്നു മത്സരത്തിന്റെ പ്രമേയം. സ്കിറ്റ്, വാർത്താവതരണം, പത്രക്കുറിപ്പ് തയ്യാറാക്കൽ, ബോധവത്ക്കരണ ക്ലാസ്, മൈക്ക് അനൗൺസ്മെന്റ്, പോസ്റ്റർ പ്രദർശനം തുടങ്ങി വിവിധ സങ്കേതങ്ങൾ സമന്വയിപ്പിച്ചുകൊണ്ടുള്ള 30 മിനിറ്റ് ദൈർഘ്യമുള്ള അവതരണങ്ങളാണ് മത്സരത്തിലുണ്ടായിരുന്നത്. ജില്ലയിലെ അഞ്ച് നഴ്സിംഗ് സ്ഥാപനങ്ങളിൽ നിന്നായി 130-ൽ പരം വിദ്യാർഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.

​മത്സരത്തിൽ ചേർത്തല കെ.വി. സ്കൂൾ ഓഫ് നഴ്സിംഗ് രണ്ടാം സ്ഥാനവും, ചേർത്തല ശ്രീനാരായണ മെഡിക്കൽ മിഷൻ സ്കൂൾ ഓഫ് നഴ്സിംഗ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് എസ്.എച്ച്. കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ടീന ഡേവിസ് സമ്മാനദാനം നിർവഹിച്ചു.

​ആരോഗ്യവകുപ്പിലെ റിട്ട. ചീഫ് ഹെൽത്ത് എജ്യൂക്കേഷൻ ഓഫീസർ സുജ സി.എസ്‌., ഡെപ്യൂട്ടി ജില്ല എജ്യൂക്കേഷൻ മീഡിയ ഓഫീസർമാരായ ഡോ. ഐ. ചിത്ര, ഡോ. ആർ. സേതുനാഥ് എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് മത്സരങ്ങളുടെ വിധികർത്താക്കളായിരുന്നത്. ജനങ്ങളിൽ ജന്തുജന്യ രോഗങ്ങളെക്കുറിച്ച് കൃത്യമായ അവബോധം വളർത്താൻ വിദ്യാർഥികളുടെ ഈ അവതരണങ്ങൾ ഏറെ സഹായകരമാണെന്ന് അധികൃതർ വിലയിരുത്തി