ഇടുക്കിയിൽ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി
ഇടുക്കി ജില്ലാ ഭരണകൂടവും ഐ & പിആർഡിയും ചേർന്ന് സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി വാരാഘോഷം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മിനി കെ ജോൺ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 7 വരെ വിവിധ പരിപാടികൾ നടക്കും.
ഇടുക്കിയിൽ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി
പൈനാവ്: ഇടുക്കി ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പും ചേർന്ന് വിവിധ വകുപ്പുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി. വെള്ളിയാഴ്ച രാവിലെ കളക്ടറേറ്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്ക് സമീപം നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) മിനി കെ. ജോൺ വാരാഘോഷം ഉദ്ഘാടനം ചെയ്തു.
ഗാന്ധി പ്രതിമയിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും വിശിഷ്ടാതിഥികളും പുഷ്പാർച്ചന നടത്തി. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പി. ആർ. പ്രദീപ്കുമാർ ഗാന്ധിജയന്തി സന്ദേശം നൽകി. പബ്ലിക് റിലേഷൻസ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റർ എം. എൻ. സുനിൽകുമാർ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എസ്. ശ്രീജിത്ത്, ഇടുക്കി ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ് എൻഎസ്എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ഐ. പി. കീർത്തന എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ശുചീകരണ പ്രവൃത്തികളും ലഹരിവിരുദ്ധ പ്രതിജ്ഞയും
ഉദ്ഘാടനത്തോടനുബന്ധിച്ച് എൻഎസ്എസ് വോളന്റിയർമാർ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ഇടുക്കി ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിലെ എൻഎസ്എസ് വോളന്റിയർമാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ കളക്ടറേറ്റ് പ്രവേശന കവാടത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും പരിസരവും ശുചീകരിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ ഗാന്ധിസൂക്തങ്ങൾ അടങ്ങിയ പുസ്തകവിതരണവും ചടങ്ങിൽ നടന്നു.
വിവിധ മത്സരങ്ങളും പരിപാടികളും
വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ ആറിന് മൂന്നാർ ഗവൺമെന്റ് കോളേജിൽ ഗാന്ധിയൻ ആദർശങ്ങളെ ആസ്പദമാക്കി സെമിനാർ, വിദ്യാർത്ഥികൾക്കായി സംവാദം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കും.
ഒക്ടോബർ ഏഴിന് കളക്ടറേറ്റിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ജില്ലാതല ഗാന്ധി ക്വിസ് മത്സരവും നടക്കും.
രജിസ്ട്രേഷനായി ബന്ധപ്പെടാം
കളക്ടറേറ്റിൽ നടക്കുന്ന ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ 9846856982, 9746387959, 9567090131 എന്നീ ഫോൺ നമ്പറുകളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്
തിയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകൾ ഫഹദ് – രാജമൗലി കൂട്ടുകെട്ടിന്റെ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ഏറ്റെടുത്ത് പ്രേക്ഷകർ
ഇടുക്കിയിൽ ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി
ഗാന്ധിജയന്തിയിൽ ശുചിത്വ സന്ദേശവുമായി സിറ്റിസൺ ഡയസ് മൂവാറ്റുപുഴ ലത സ്റ്റാൻഡ് ശുചീകരിച്ചു
വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി വാൻ മറിഞ്ഞ് 13 പേർക്ക് പരുക്ക് ഒരാളുടെ നില ഗുരുതരം
ഏഷ്യൻ ഗെയിംസ് ഇരട്ട തിളക്കത്തിൽ വിദർശ ആവേശത്തോടെ വരവേറ്റ് ജന്മനാട്
കേരളത്തിൽ കാലിഗ്രാഫിക്ക് പുതിയ സ്ഥാപനം ആരംഭിക്കുംമുഖ്യമന്ത്രി വി. ഡി. സതീശൻ