ജനപ്രതിനിധികളുടെ മഹാസംഗമം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു

എറണാകുളം തോട്ടുമുഖത്ത് നടന്ന ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്റെ ജനപ്രതിനിധികളുടെ മഹാസംഗമം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

ജനപ്രതിനിധികളുടെ മഹാസംഗമം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു
ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ്റെ നേതൃത്വത്തിൽ തോട്ടുമുഖം ഇറാം കൺവെൻഷൻ സെൻ്ററിൽ നടന്ന ജനപ്രതിനിധികളുടെ മഹാ സംഗമം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

ജനപ്രതിനിധികളുടെ മഹാസംഗമം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു

എറണാകുളം:  ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ മഹാ സംഗമം നടന്നു. തോട്ടുമുഖം ഇറാം കൺവെൻഷൻ സെൻ്ററിൽ നടന്ന സംഗമം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്ന നിലപാടാണ് സർക്കാരിൻ്റേതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പറഞ്ഞു. കേരളത്തിൻ്റെ വികസന കുതിപ്പിന് ക്രിയാത്മകമായ ഇടപെടലുകളാണ് ബ്ലോക്ക് പഞ്ചായത്തുകൾ നടത്തുന്നതെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്‌ണ പറഞ്ഞു. 

 ജനപ്രതിനിധികൾക്കായി 'ബ്രാൻ്റിംഗ്' എന്ന വിഷയത്തിൽ സംസ്‌കൃത സർവകലാശാല പി ആർ ഒ ജലീഷ് പീറ്റർ, 'ക്ലൈമറ്റ് ചേഞ്ച്' എന്ന വിഷയത്തിൽ കില റിട്ടയർഡ് അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. എബി ജോർജ്, 'ലോക്കൽ പ്ലാനിംഗ്' എന്ന വിഷയത്തിൽ കില റിട്ടയർഡ് അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ജെ ബി രാജൻ എന്നിവർ ക്ലാസുകൾ നയിച്ചു. 

ചടങ്ങിൽ കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻ്റ് കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷനായി. ബെന്നി ബെഹന്നാൻ എം പി, അൻവർ സാദത്ത് എം എൽ എ, എറണാകുളം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനായ പി എ മുക്താർ , ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറിമാരായ പി കെ സി അബ്ദുറഹിമാൻ, അഹമ്മദ് പുന്നക്കൽ, ആസൂത്രണ സമിതി അംഗം ഡോ. വി പി ബാലൻ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു