​കൊച്ചിയിൽ എംഡിഎംഎയുമായി മലപ്പുറം സ്വദേശികൾ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി പാലാരിവട്ടത്ത് നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി മലപ്പുറം സ്വദേശികളായ രണ്ടുപേർ പിടിയിൽ

​കൊച്ചിയിൽ എംഡിഎംഎയുമായി മലപ്പുറം സ്വദേശികൾ പിടിയിൽ
മലപ്പുറം സ്വദേശികളായ അബ്ദുസലാം, സൽമാനുൽ ഫാരിസ്

​കൊച്ചിയിൽ എംഡിഎംഎയുമായി മലപ്പുറം സ്വദേശികൾ പിടിയിൽ

​കൊച്ചി: 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി കൊച്ചി സിറ്റിയിൽ നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി മലപ്പുറം സ്വദേശികളായ രണ്ടുപേർ പിടിയിലായി. പാലാരിവട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ മെട്രോ പില്ലർ നമ്പർ 531-ന് സമീപത്തുനിന്നുമാണ് 4.28 ഗ്രാം എംഡിഎംഎയുമായി പ്രതികൾ പിടിയിലായത്.

​മലപ്പുറം സ്വദേശികളായ അബ്ദുസലാം, സൽമാനുൽ ഫാരിസ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

​പിടിയിലായ പ്രതികളിൽ ഒരാളായ അബ്ദുൽ സലാമിന് ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് ക്രിമിനൽ പശ്ചാത്തലമുള്ളതായി പോലീസ് വ്യക്തമാക്കി. മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിൽ 51 ഗ്രാം എംഡിഎംഎയുമായി ഇയാളെ മുൻപ് 2024-ൽ പിടികൂടിയിട്ടുണ്ട്.

​കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തിലും, ഡിസിപിമാരായ അരുൺ കെ. പവിത്രൻ, മോഹിത് റാവത്ത് എന്നിവരുടെ മേൽനോട്ടത്തിലുമാണ് നടപടികൾ പുരോഗമിക്കുന്നത്. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ എ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. നഗരത്തിൽ ലഹരി മാഫിയകൾക്കെതിരെയുള്ള പരിശോധന കർശനമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു