ആവേശമായി 80 ാം സ്വാതന്ത്ര്യദിനം മുഖ്യമന്ത്രി വി.ഡി. സതീശൻ പരേഡ് അഭിവാദ്യം സ്വീകരിച്ചു

80 ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയ പതാക ഉയർത്തി. വർണാഭമായ പരേഡിൽ വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം അദ്ദേഹം സ്വീകരിച്ചു.

ആവേശമായി 80 ാം സ്വാതന്ത്ര്യദിനം മുഖ്യമന്ത്രി വി.ഡി. സതീശൻ പരേഡ് അഭിവാദ്യം സ്വീകരിച്ചു
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയ പതാക ഉയർത്തി. തുടർന്ന് വർണാഭമായ പരേഡിൽ സായുധ സേനകളുടെയും സായുധേതര വിഭാഗങ്ങളുടെയും അഭിവാദ്യം അദ്ദേഹം സ്വീകരിച്ചു.
ആവേശമായി 80 ാം സ്വാതന്ത്ര്യദിനം മുഖ്യമന്ത്രി വി.ഡി. സതീശൻ പരേഡ് അഭിവാദ്യം സ്വീകരിച്ചു
ആവേശമായി 80 ാം സ്വാതന്ത്ര്യദിനം മുഖ്യമന്ത്രി വി.ഡി. സതീശൻ പരേഡ് അഭിവാദ്യം സ്വീകരിച്ചു
ആവേശമായി 80 ാം സ്വാതന്ത്ര്യദിനം മുഖ്യമന്ത്രി വി.ഡി. സതീശൻ പരേഡ് അഭിവാദ്യം സ്വീകരിച്ചു
ആവേശമായി 80 ാം സ്വാതന്ത്ര്യദിനം മുഖ്യമന്ത്രി വി.ഡി. സതീശൻ പരേഡ് അഭിവാദ്യം സ്വീകരിച്ചു
ആവേശമായി 80 ാം സ്വാതന്ത്ര്യദിനം മുഖ്യമന്ത്രി വി.ഡി. സതീശൻ പരേഡ് അഭിവാദ്യം സ്വീകരിച്ചു

ദേശസ്‌നേഹത്തിന്റെ നിറവിൽ 80-ാം സ്വാതന്ത്ര്യദിനം: തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയ പതാക ഉയർത്തി

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ അഭിമാനവും ദേശസ്‌നേഹത്തിന്റെ ആവേശവും നിറഞ്ഞുനിന്ന അന്തരീക്ഷത്തിൽ സംസ്ഥാനത്ത് 80-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വല തുടക്കം. രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയ പതാക ഉയർത്തി. തുടർന്ന് വർണാഭമായ പരേഡിൽ സായുധ സേനകളുടെയും സായുധേതര വിഭാഗങ്ങളുടെയും അഭിവാദ്യം അദ്ദേഹം സ്വീകരിച്ചു.

​പതാക ഉയർത്തിയ ഉടൻ വ്യോമസേന ഹെലികോപ്റ്ററിൽ നിന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ പുഷ്പവൃഷ്ടി നടത്തി. രാവിലെ 8.59-ഓടെ സ്റ്റേഡിയത്തിലെത്തിയ മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. പരേഡ് കമാൻഡർ ഡോ. അപർണ ഒ.ഐ.പി.എസ്, സെക്കൻഡ് ഇൻ കമാൻഡ് ഷിയാസ് എസ്. എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരേഡ് മുഖ്യമന്ത്രി പരിശോധിച്ചു.

​പോലീസ്, എക്സൈസ്, വനം വകുപ്പ്, ഫയർ സർവീസ്, മോട്ടോർ വാഹന വകുപ്പ്, എൻ.സി.സി, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലെ പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. ബ്രാസ് ബാൻഡ്, പൈപ്പ് ബാൻഡ് എന്നിവയുടെ താളത്തിനൊപ്പം അശ്വാരൂഢ സേനയും പരേഡിന് മാറ്റുകൂട്ടി.

​തുടർന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകി. രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ, ഫയർ സർവീസ് മെഡലുകൾ, കറക്ഷണൽ സർവീസ് മെഡലുകൾ എന്നിവയ്ക്ക് അർഹരായവർക്കുള്ള പുരസ്കാരങ്ങളും പരേഡിൽ മികവു കാട്ടിയ പ്ലാറ്റൂണുകൾക്കുള്ള അംഗീകാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. സ്കൂൾ വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനം, എൻ.സി.സി വിദ്യാർഥികളുടെ അശ്വാഭ്യാസം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടന്നു.

​ചടങ്ങിൽ മന്ത്രിമാരായ സി.പി. ജോൺ, കെ. മുരളിധരൻ, എം.എൽ.എമാരായ എൻ. ശക്തൻ, എം. വിൻസെന്റ്, എ.എ. റഹീം എം.പി, മേയർ വി.വി. രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ കെ.എം. ചന്ദ്രശേഖർ, പൊതുഭരണ വകുപ്പ് സെക്രട്ടറി കെ. ബിജു, തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു