യാത്രകൾ ഇനി സുഗമം ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്ത് മൂവാറ്റുപുഴ നഗരസഭ

ഭിന്നശേഷിക്കാരുടെ യാത്രാസൗകര്യവും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ട് മൂവാറ്റുപുഴ നഗരസഭ മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ ജോയ്‌സ് മേരി ആന്റണി വിതരണോദ്ഘാടനം നിർവഹിച്ചു.

യാത്രകൾ ഇനി സുഗമം ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്ത് മൂവാറ്റുപുഴ നഗരസഭ
മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹനങ്ങളുടെ വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ജോയിസ് മേരി ആൻറണി നിർവഹിക്കുന്നു

മൂവാറ്റുപുഴ നഗരസഭയിൽ ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു

 മൂവാറ്റുപുഴ:ഭിന്നശേഷിക്കാരുടെ യാത്രാസൗകര്യവും സ്വയംപര്യാപ്തതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തു. വാഹനങ്ങളുടെ വിതരണോദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ ജോയ്‌സ് മേരി ആന്റണി നിർവഹിച്ചു.

ഭിന്നശേഷിക്കാർക്ക് കൂടുതൽ സ്വതന്ത്രമായും ആത്മവിശ്വാസത്തോടെയും ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഇത്തരം ക്ഷേമപദ്ധതികൾ സഹായകമാകുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ പറഞ്ഞു.

ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷരായ സി.എം. ഷുക്കൂർ, ജിനു മടേക്കൽ, അസം ബീഗം, രജിത പി, നഗരസഭാ സെക്രട്ടറി ഷൈജു വർഗീസ്, കൗൺസിലർമാരായ ഷീതാറാണി, മനു പോൾ, ഷേർളി പൗലോസ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ലക്ഷ്മി എന്നിവർ പങ്കെടുത്തു.