45ാമത് അന്താരാഷ്ട്ര വ്യാപാരമേള കേരളത്തിൻ്റെ പവലിയൻ ഒരുങ്ങി
ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടക്കുന്ന 45 ാമത് ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ (IITF) കേരളത്തിന്റെ പവലിയൻ ഒരുങ്ങി. 22 സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളും ഫുഡ് കോർട്ടുകളും സന്ദർശകർക്കായി സജ്ജമാണ്.
45ാമത് അന്താരാഷ്ട്ര വ്യാപാരമേള കേരളത്തിൻ്റെ പവലിയൻ ഒരുങ്ങി
ന്യൂഡൽഹി: ന്യൂഡൽഹി പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന 45ാമത് ഇന്ത്യ ഇൻറർനാഷണൽ ട്രേഡ് ഫെയറിലെ (ഐ ഐ ടി എഫ്) കേരളത്തിൻ്റെ വികസന, വ്യാപാര, വാണിജ്യ, കാർഷിക മുദ്രകൾ ചാർത്തിയ പവലിയൻ സജ്ജമായി. നവംബർ 13 മുതൽ 27 വരെ നടക്കുന്ന വ്യാപാരമേളയിൽ സംസ്ഥാനത്തിൻ്റെ വികസന മുൻഗണനകളിലേക്ക് വെളിച്ചം വീശുന്ന രൂപകൽപനയിൽ
300 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പ്രദർശനവേദിയാണ് കേരളത്തിന്റേത്. വ്യാപാരമേളയിൽ അഞ്ചാം നമ്പർ ഹാളിൻ്റെ ഒന്നാം നിലയിലാണ് കേരളത്തിന്റെ പ്രദർശനവേദി.
സംസ്ഥാന ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിനാണ് കേരള പവലിയന്റെ സംഘാടന ചുമതല.
'വികാസ് ഔർ വിരാസത്' അഥവാ 'വികസനവും പാരമ്പര്യവും' എന്നതാണ് ഈ വർഷത്തെ മേളയുടെ ആശയം. പവലിയനിലെ കൊമേഴ്സ്യൽ ഏരിയയിൽ കേരളത്തിലെ 22 സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കുമായാണ് സ്റ്റാളുകൾ അനുവദിച്ചിട്ടുള്ളത്.
ടൂറിസം, കുടുംബശ്രീ, വ്യവസായ വാണിജ്യ വകുപ്പ്, മാർക്കറ്റ്ഫെഡ്, സഹകരണ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, ഫാം ഇൻഫർമേഷൻ ബ്യൂറോ, കൃഷിവകുപ്പ്, പട്ടികവർഗ വികസന വകുപ്പ്, പ്ലാന്റേഷൻ ഡയറക്ടറേറ്റ്, നോർക്ക റൂട്ട്സ്, മത്സ്യഫെഡ്, കേരള സ്റ്റേറ്റ് ബാംബൂ മിഷൻ, കയർ വികസന വകുപ്പ്, ഹാൻവീവ്, അതിരപ്പിള്ളി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി, ഖാദി ഗ്രാമ വ്യവസായ ബോർഡ്, ഔഷധി, സാഫ്, ഹാന്റക്സ്, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ, കൈത്തറി വകുപ്പ് എന്നീ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കുമായി സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ സാഫ്, കുടുംബശ്രീ എന്നിവയുടെ ഫുഡ്കോർട്ടും സന്ദർശകർക്കായി സജ്ജീകരിച്ചിരിക്കുന്നു.
ഹരിതചട്ടം കർശനമായി പാലിച്ചാണ് പവലിയൻ നിർമ്മിച്ചിരിക്കുന്നത്. കേരളത്തിന്റെ തനത് ഉൽപ്പന്നങ്ങളാണ് സ്റ്റാളുകളിൽ പ്രദർശിപ്പിക്കാനും വിൽക്കാനും എത്തിച്ചിട്ടുള്ളത്. രാവിലെ 10 മുതൽ വൈകുന്നേരം 5.30 വരെയാണ് പൊതുജനങ്ങൾക്ക് സന്ദർശനസമയം.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
