കേന്ദ്രാവിഷ്കൃത പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം ഹൈബി ഈഡൻ എം.പി
എറണാകുളം ജില്ലയിൽ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ വികസന കോ ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) രണ്ടാംപാദ യോഗം ചേർന്നു.
കേന്ദ്രാവിഷ്കൃത പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം: ദിശ യോഗത്തിൽ ഹൈബി ഈഡൻ എം.പി
എറണാകുളം: എറണാകുളം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ വികസന കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ)യുടെ 2026-27 സാമ്പത്തിക വർഷത്തെ രണ്ടാംപാദ യോഗം ചേർന്നു. എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസ് ബാങ്ക്വറ്റ് ഹാളിൽ നടന്ന യോഗത്തിൽ ദിശ ജില്ലാ ചെയർമാൻ ഹൈബി ഈഡൻ എം.പി. അധ്യക്ഷത വഹിച്ചു. മെമ്പർ സെക്രട്ടിയും ജില്ലാ കളക്ടറുമായ ജി. പ്രിയങ്ക, കോ-ചെയർമാൻ ഡീൻ കുര്യാക്കോസ് എം.പി, പ്രൊജക്ട് ഡയറക്ടർ പി.എച്ച്. ഷൈൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പദ്ധതി നിർവഹണം വേഗത്തിലാക്കാൻ ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ വികസന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ ജില്ല എക്കാലവും മുന്നിൽ തന്നെയുണ്ടാകണമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. പദ്ധതികളുടെ പുരോഗതി കൃത്യമായ ഇടവേളകളിൽ വിലയിരുത്തുകയും നിർവഹണത്തിൽ നേരിടുന്ന തടസ്സങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെ പരിഹരിക്കുകയും വേണം. അനുവദിച്ച ഫണ്ടുകൾ സമയബന്ധിതമായി വിനിയോഗിച്ച് പദ്ധതികൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കുന്നതിന് ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. ജനങ്ങളുടെ പരാതികൾക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിനും വികസന പദ്ധതികളുടെ ഗുണഫലങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനും വകുപ്പുകൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായി കുടുംബശ്രീ മുഖേന കേരളത്തിൽ നടപ്പാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ. പദ്ധതിയിലൂടെ ഗ്രാമീണ മേഖലയിലെ യുവതീയുവാക്കൾക്ക് നൈപുണ്യ പരിശീലനവും തൊഴിൽസാധ്യതകളും ഉറപ്പാക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
സമഗ്രശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസവും സമഗ്രവികസനവും ലക്ഷ്യമിട്ട് വിവിധ ഐ.ഇ.ഡി.സി. പ്രവർത്തനങ്ങളും നടപ്പാക്കിവരുന്നു. കുട്ടികളുടെ വ്യക്തിഗത ആവശ്യങ്ങൾ തിരിച്ചറിയുന്നതിനും സഹായോപകരണങ്ങൾ ലഭ്യമാക്കുന്നതിനുമായി 15 ബി.ആർ.സികളിലായി മെഡിക്കൽ, അസിസ്റ്റീവ് ഡിവൈസ് നിർണയ ക്യാമ്പുകളും സംഘടിപ്പിച്ചു.
പൊതുജനങ്ങളുടെ പരാതികൾ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൃത്യമായി കൈമാറുന്നതിനും അവയുടെ തീർപ്പാക്കൽ പുരോഗതി നിരീക്ഷിക്കുന്നതിനുമായി നടപ്പാക്കുന്ന നമ്മുടെ കേരളം 2.0 പദ്ധതിയുടെ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി. സമയബന്ധിതമായി പരാതികൾ പരിഹരിക്കുന്നതിനും ഡാറ്റാ വിശകലനത്തിലൂടെ ആവർത്തിച്ചുവരുന്ന പരാതികളും അവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കണ്ടെത്തുന്നതിനും, വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ഫലപ്രദമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും പദ്ധതി സഹായകമാകുന്നു. അമൃത് മിത്ര 2.0 പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നഗരസഭാതല സമിതി രൂപീകരിക്കുകയും വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
പി.എം.എ.വൈ(ഗ്രാമീണ്‍),ഡി.ഡി.യു.ജി.കെ.വൈ, പി.എം.ജി.എസ്.വൈ,എൻ.എസ്.എ.പി,എം.പി.എല്‍.എ.ഡി.എസ്, എൻ.ആർ.എൽ.എം,എൻ.എച്ച്.എം തുടങ്ങി വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതലത്തിലുള്ള വിശദമായ പുരോഗതി യോഗത്തിൽ അവലോകനം ചെയ്തു. പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഹരിവരാസനം’ മകരവിളക്ക് ദിനത്തിൽ തിയേറ്ററുകളിലേക്ക് നായകനായി സൈജു കുറുപ്പ്
സംസ്ഥാന സ്കൂൾ കായികമേള: അത്ലറ്റിന്റെ പ്രായത്തിൽ ക്രമക്കേട് അടിയന്തര അന്വേഷണത്തിന് ഉത്തരവ്
കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് വിദ്യാഭ്യാസ മന്ത്രി; കായികമേളയിൽ സൗഹൃദം പങ്കുവെച്ച് താരങ്ങൾ
പ്ലാസ്റ്റിക് തരൂ, മധുരം തരാം സംസ്ഥാന സ്കൂൾ കായികമേള നഗരിയിൽ പ്ലാസ്റ്റിക് ശേഖരണ പവലിയൻ
രാജ്യത്തെ ആദ്യ ഇ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി വയനാട്ടിലെ നൂൽപ്പുഴ
കുട്ടികൾക്ക് വണ്ടി കൊടുത്താൽ പണി രക്ഷിതാക്കൾക്ക് 25 വയസ്സ് വരെ ലൈസൻസും പോകും