പ്രതിഷേധങ്ങൾ വകവെക്കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വോട്ട് ചെയ്തു പ്രതിഷേധങ്ങൾ വകവെച്ചില്ല, ഒളിവ് സംബന്ധിച്ച ചോദ്യങ്ങളോട് മറുപടിയില്ല ​

പ്രതിഷേധങ്ങൾ വകവെക്കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍
രാഹുല്‍ മാങ്കൂട്ടത്തില്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വോട്ട് ചെയ്തു; പ്രതിഷേധങ്ങൾ വകവെച്ചില്ല, ഒളിവ് സംബന്ധിച്ച ചോദ്യങ്ങളോട് മറുപടിയില്ല

​പാലക്കാട്: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. തനിക്കെതിരെ ഉയര്‍ന്ന വന്‍ പ്രതിഷേധങ്ങളും കൂവലുകളും വകവെക്കാതെയാണ് അദ്ദേഹം ബൂത്തിൽ എത്തിയത്.

​പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ബൂത്ത് നമ്പർ രണ്ടിലാണ് രാഹുൽ വോട്ട് ചെയ്ത് മടങ്ങിയത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച അദ്ദേഹം, തനിക്കെതിരെ പറഞ്ഞതും തനിക്ക് അനുകൂലമായി പറഞ്ഞതും കോടതിയുടെ മുൻപാകെയുണ്ടെന്നും കോടതി തീരുമാനിക്കട്ടേയെന്നും അറിയിച്ചു.

​തനിക്ക് പറയാനുള്ളതെല്ലാം കോടതിയിൽ പറയുമെന്നും സത്യം ജയിക്കുമെന്നും രാഹുൽ വ്യക്തമാക്കി. ഒരു ജനാധിപത്യ രാജ്യത്തെ പൗരനെന്ന നിലയിൽ തനിക്കെതിരെയുള്ള കാര്യങ്ങളും കോടതിയിൽ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇതിനപ്പുറം ഇപ്പോൾ ഒന്നും പറയാൻ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​എന്നാൽ, അടുത്തിടെ ഒളിവില്‍ പോയതു സംബന്ധിച്ച ചോദ്യത്തോട് മറുപടി പറയാൻ അദ്ദേഹം തയ്യാറായില്ല. മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ആവർത്തിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാൻ വിസമ്മതിച്ചു. താൻ പാലക്കാട് തന്നെയുണ്ടാവുമെന്നും വരും ദിവസങ്ങളിൽ അത് മനസ്സിലാകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.