രാം ചരൺ ബുചി ബാബു സന ചിത്രം പെദ്ധി 2026 ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്
ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാം ചരൺ ചിത്രം പെദ്ധി യുടെ റിലീസ് തീയതി പുറത്തുവിട്ടു. 2026 ഏപ്രിൽ 30 ന് ചിത്രം ആഗോളതലത്തിൽ പ്രദർശനത്തിനെത്തും
ഹൈദരാബാദ്: ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാം ചരൺ ചിത്രം 'പെദ്ധി'യുടെ റിലീസ് തീയതി പുറത്തുവിട്ടു. 2026 ഏപ്രിൽ 30-ന് ചിത്രം ആഗോളതലത്തിൽ പ്രദർശനത്തിനെത്തും. നേരത്തെ മാർച്ച് അവസാന വാരം നിശ്ചയിച്ചിരുന്ന റിലീസ്, കൂടുതൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കായി ഏപ്രിലിലേക്ക് മാറ്റുകയായിരുന്നു.
ദേശീയ അവാർഡ് ജേതാവായ ബുചി ബാബു സന സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരുവാണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസും സുകുമാർ റൈറ്റിംഗ്‌സും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ജാൻവി കപൂർ നായികയായി എത്തുന്ന ചിത്രത്തിൽ കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രാം ചരണും ശിവരാജ് കുമാറും ആദ്യമായി സ്ക്രീനിൽ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
കഴിഞ്ഞ ദിവസം ചിത്രത്തിലെ ജഗപതി ബാബുവിന്റെ 'അപ്പലസൂരി' എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരുന്നു. ഹൈദരാബാദിൽ നടന്ന വമ്പൻ സംഘട്ടന രംഗങ്ങളിൽ രാം ചരണും ശിവരാജ് കുമാറും പങ്കെടുത്തത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ബോളിവുഡ് സംഘട്ടന സംവിധായകൻ ശ്യാം കൗശലാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.
എ.ആർ. റഹ്മാൻ സംഗീതം നൽകിയ "ചികിരി ചികിരി" എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ദിവ്യേന്ദു ശർമയും ചിത്രത്തിൽ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. രത്നവേലു ക്യാമറയും നവീൻ നൂലി എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രം സാങ്കേതികമായി ഏറെ മുന്നിൽ നിൽക്കുന്ന ഒന്നായിരിക്കുമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
