മൂവാറ്റുപുഴയിൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു

മൂവാറ്റുപുഴയിൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു ഒരുക്കങ്ങൾ പൂർത്തിയായി

​മൂവാറ്റുപുഴ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം മൂവാറ്റുപുഴയിൽ പൂർത്തിയായി. നഗരസഭയിലേക്കും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലേക്കുമുള്ള പോളിംഗ് സാമഗ്രികളാണ് തിങ്കളാഴ്ച വിതരണം ചെയ്തത്. ഇതോടെ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെയും നഗരസഭയിലെയും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.

​നഗരസഭയിലെ 30 വാർഡുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ നഗരസഭ ഓഫീസിൽ വെച്ചാണ് വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്തിലെയും അതിന്റെ പരിധിയിലുള്ള എട്ട് പഞ്ചായത്തുകളിലെയും വാർഡുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണത്തിനായി നിർമല ഹൈസ്‌കൂളിൽ 15 കൗണ്ടറുകൾ സജ്ജീകരിച്ചിരുന്നു. ആയിരത്തിലധികം ഉദ്യോഗസ്ഥരാണ് പോളിംഗ് സാമഗ്രികൾ കൈപ്പറ്റിയത്.

​രാവിലെ തന്നെ നഗരസഭ ഓഫീസിൽ നിന്നും സാമഗ്രികൾ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥർ വാഹനങ്ങളിൽ അതാത് പോളിംഗ് ബൂത്തുകളിലേക്ക് പുറപ്പെട്ടു. പോളിംഗ് സാമഗ്രികളുടെ വിതരണവും മറ്റ് ഒരുക്കങ്ങളും പൂർത്തിയായതായി മൂവാറ്റുപുഴ ബ്ലോക്ക് പ്രിസൈഡിംഗ് ഓഫീസറും ആർടിഒയുമായ പി.എൻ. അനി അറിയിച്ചു.