മെട്രോ നഗരത്തിലെ റൊമാന്റിക് കോമഡിയുമായി ഹലോ ഡിയർ
സംഗീത് പ്രതാപ്, മമിതാ ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഹലോ ഡിയർ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ഡിനോയ് പൗലോസ് സംവിധാനം ചെയ്യുന്ന ചിത്രം 2027 ജനുവരി 29 ന് റിലീസ് ചെയ്യും.
ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി; ചിത്രം 2027 ജനുവരി 29-ന് തിയേറ്ററുകളിലേക്ക്
കൊച്ചി: സംഗീത് പ്രതാപ്, മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിനോയ് പൗലോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഹലോ ഡിയർ' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം 2027 ജനുവരി 29-നാണ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.
കൈയിൽ ചായക്കപ്പുമായി ഗോവണിപ്പടിയിൽ ഇരുന്ന് പൊട്ടിച്ചിരിക്കുന്ന സംഗീത് പ്രതാപിന്റെയും മമിതാ ബൈജുവിന്റെയും രസകരമായ ലുക്കാണ് പുതിയ പോസ്റ്ററിലുള്ളത്. ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകളെല്ലാം സന്തോഷകരമായ മുഹൂർത്തങ്ങൾ പങ്കുവെക്കുന്നതായിരുന്നുവെന്നും സിനിമയിലുടനീളം ഈ സന്തോഷാന്തരീക്ഷം നിലനിൽക്കുമെന്നുമാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.
ഒരു മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം കഥാഗതിയിൽ നിർണ്ണായകമാകുന്ന ചില വഴിത്തിരിവുകളും ചിത്രത്തിലുണ്ട്. നർമ്മത്തിനൊപ്പം ചിന്തിക്കാനുള്ള വകയും നൽകുന്ന ദൃശ്യാനുഭവമായിരിക്കും 'ഹലോ ഡിയർ' എന്നാണ് പ്രതീക്ഷിക്കുന്നത്.
സംഗീത് പ്രതാപ്, മമിതാ ബൈജു എന്നിവർക്കൊപ്പം സുരേഷ് കൃഷ്ണയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിലാണ് പൂർത്തിയായത്. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
അഖിൽ ജോർജ് ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവ്വഹിക്കുന്നു. നിമിഷ് എം. താനൂർ കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും മഷർ ഹംസ കോസ്റ്റ്യൂം ഡിസൈനും കൈകാര്യം ചെയ്യുന്നു.
രാജേഷ് അടൂർ ചീഫ് അസോസിയേറ്റ് ഡയറക്ടറായും അശ്വിൻ മോഹൻ, വിഷ്ണു വൈശാഖ്, വിഷ്ണു രവി എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരായും പ്രവർത്തിക്കുന്നു. ബിജിത്ത് ധർമ്മടം സ്റ്റിൽസും വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു.
ശിവകുമാർ പെരുമുണ്ട ഫിനാൻസ് കൺട്രോളറും സുധർമ്മൻ വള്ളിക്കുന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്. അരുൺ ഡി. ജോസ് കോ പ്രൊഡ്യൂസറും വിനോദ് വേണുഗോപാൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും ശ്രീക്കുട്ടൻ പ്രൊഡക്ഷൻ കൺട്രോളറുമാണ്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
