മോളിവുഡ് ടൈംസ്

നസ്‌ലൻ നായകനാകുന്ന മോളിവുഡ് ടൈംസ്ശ്രദ്ധേയമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ

മോളിവുഡ് ടൈംസ്
നസ്‌ലൻ നായകനാകുന്ന 'മോളിവുഡ് ടൈംസ്

നസ്‌ലൻ നായകനാകുന്ന 'മോളിവുഡ് ടൈംസ്'; ശ്രദ്ധേയമായി ഫസ്റ്റ് ലുക്ക് പോസ്റ്റർ

​കൊച്ചി: യുവതാരം നസ്‌ലനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മോളിവുഡ് ടൈംസി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട പോസ്റ്റർ ഇതിനോടകം തന്നെ സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് ഒരുക്കുന്ന ചിത്രം കൂടിയാണിത്.

​ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. വിശ്വജിത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് രാമു സുനിൽ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ജേക്ക്സ് ബിജോയ് ആണ് സംഗീതം.

​നിധിൻ രാജ് അരോൾ എഡിറ്റിംഗും സുധർമൻ വള്ളിക്കുന്ന് പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. ആർട്ട്: ആഷിക് എസ്, കോസ്റ്റ്യൂം: മാഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ. മറ്റ് അണിയറ പ്രവർത്തകർ: രാജേഷ് അടൂർ (ചീഫ് അസോസിയേറ്റ് ഡയറക്ടർ), എസ്സാ കെ എസ്തപ്പാൻ (പ്രൊഡക്ഷൻ എക്സിക്യുട്ടീവ്), യെല്ലോ ടൂത്ത്സ് (പരസ്യകല), എ എസ് ദിനേശ് (പി ആർ ഒ). സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.