പാൻ ഇന്ത്യൻ വിസ്മയം വവ്വാൽ

മലയാളത്തിൽ നിന്ന് മറ്റൊരു പാൻ ഇന്ത്യൻ വിസ്മയം വവ്വാൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

പാൻ ഇന്ത്യൻ വിസ്മയം വവ്വാൽ
പാൻ ഇന്ത്യൻ വിസ്മയം വവ്വാൽ

മലയാളത്തിൽ നിന്ന് മറ്റൊരു പാൻ ഇന്ത്യൻ വിസ്മയം; 'വവ്വാൽ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

​കൊച്ചി: പ്രഖ്യാപനം മുതൽ സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായ 'വവ്വാൽ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഡിസംബർ 26-ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്ന പോസ്റ്റർ, പ്രേക്ഷകരുടെ പ്രതീക്ഷകളെ മറികടക്കുന്ന ആവേശമാണ് നൽകുന്നത്. 'കാന്താര', 'പുഷ്പ' തുടങ്ങിയ വൻകിട സിനിമകളുടെ നിരയിലേക്ക് മലയാളത്തിൽ നിന്നുള്ള ഒരു പാൻ ഇന്ത്യൻ എൻട്രി എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്.

​ഷഹ്‌മോൻ ബി പറേലിൽ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു 'പോയട്രിക്കൽ ആക്ഷൻ ത്രില്ലർ' ജോണറിലാണ് ഒരുങ്ങുന്നത്. മകരന്ദ് ദേശ് പാണ്ഡെ, അഭിമന്യു സിങ്, മുത്തു കുമാർ തുടങ്ങിയ ദേശീയ ശ്രദ്ധേയരായ താരങ്ങൾക്കൊപ്പം ലെവിൻ സൈമൺ ജോസഫ്, ലക്ഷ്മി ചപോർക്കർ, മണികണ്ഠൻ ആചാരി, സുധി കോപ്പ തുടങ്ങി മുപ്പതോളം പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

​തീയേറ്ററിൽ ആവേശത്തിന്റെ ഉച്ചകോടി തീർക്കാനുള്ള ഒരു കംപ്ലീറ്റ് മാസ്സ് എന്റർടൈനറാകും ചിത്രമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ഷാമോൻ പിബി നിർമ്മിക്കുന്ന ചിത്രത്തിന് മനോജ് എം ജെ ഛായാഗ്രഹണവും ജോൺസൺ പീറ്റർ സംഗീതവും നിർവ്വഹിക്കുന്നു. നോക്കൗട്ട് നന്ദയാണ് ചിത്രത്തിന്റെ സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്