സീതാ പയനം

​അർജുൻ സർജയും മകൾ ഐശ്വര്യയും ഒന്നിക്കുന്ന സീതാ പയനം ചിത്രം ഫെബ്രുവരി 14-ന് തിയേറ്ററുകളിലേക്ക്

സീതാ പയനം
സീതാ പയനം ചിത്രം ഫെബ്രുവരി 14-ന് തിയേറ്ററുകളിലേക്ക്

​അർജുൻ സർജയും മകൾ ഐശ്വര്യയും ഒന്നിക്കുന്ന ‘സീതാ പയനം’; ചിത്രം ഫെബ്രുവരി 14-ന് തിയേറ്ററുകളിലേക്ക്

​കൊച്ചി: പ്രമുഖ നടനും സംവിധായകനുമായ അർജുൻ സർജ ഒരുക്കുന്ന പുതിയ ചിത്രം ‘സീതാ പയനത്തിന്റെ’ റിലീസ് തീയതി പ്രഖ്യാപിച്ചു. 2026-ലെ പുതുവത്സര സമ്മാനമായി പുറത്തിറക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെയാണ് റിലീസ് വിവരം അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പ്രണയദിനമായ ഫെബ്രുവരി 14-ന് ചിത്രം തിയേറ്ററുകളിലെത്തും.

​ഒരു റൊമാന്റിക് ഡ്രാമയായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അർജുന്റെ മകൾ ഐശ്വര്യ അർജുൻ ആണ് നായിക. നിരഞ്ജൻ സുധീന്ദ്ര നായകനാകുന്ന ചിത്രത്തിൽ കന്നഡ ആക്ഷൻ സൂപ്പർ സ്റ്റാർ ധ്രുവ സർജയും സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അച്ഛനും മകളും ആദ്യമായി ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ‘സീതാ പയനത്തിനുണ്ട്’.

​ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.

​വൻതാരനിരയും അണിയറപ്രവർത്തകരും:

പ്രകാശ് രാജ്, സത്യരാജ്, കോവൈ സരള, സുമിത്ര, പോസാനി കൃഷ്ണ മൂർത്തി തുടങ്ങിയ തെന്നിന്ത്യയിലെ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അർജുൻ സർജ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. അനൂപ് റൂബൻസ് സംഗീതവും, ജി. ബാലമുരുകൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. അയൂബ് ഖാനാണ് എഡിറ്റർ.

​നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്വര്യ അർജുൻ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ബഹുഭാഷാ ചിത്രമായി പുറത്തിറങ്ങുന്ന ‘സീതാ പയനം’ ഒരു ഹൃദയസ്പർശിയായ സിനിമാനുഭവമായിരിക്കുമെന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നു. പി.ആർ.ഒ: പ്രതീഷ് ശേഖർ.