അരുൺ വിജയ് ചിത്രം രെട്ട തല ക്രിസ്മസ് റിലീസ്
അരുൺ വിജയ് ചിത്രം രെട്ട തല നാളെ തിയേറ്ററുകളിലേക്ക് ആവേശമായി ക്രിസ്മസ് റിലീസ്
അരുൺ വിജയ് ചിത്രം 'രെട്ട തല'നാളെ തിയേറ്ററുകളിലേക്ക്; ആവേശമായി ക്രിസ്മസ് റിലീസ്
കൊച്ചി: ആക്ഷൻ ഹീറോ അരുൺ വിജയ് ഇരട്ട വേഷത്തിലെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം 'രെട്ട തല' നാളെ (ഡിസംബർ 25) ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ക്രിസ്മസ് ദിനത്തിൽ റിലീസ് ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.
ക്രിസ് തിരുകുമാരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം അരുൺ വിജയുടെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ആക്ഷൻ സിനിമകളിൽ ഒന്നായിരിക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ബിടിജി യൂണിവേഴ്സലിന്റെ ബാനറിൽ ബോബി ബാലചന്ദ്രനാണ് ചിത്രം നിർമ്മിക്കുന്നത്. സാം സി.എസ്. ആണ് സംഗീത സംവിധാനം.
തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ സാങ്കേതിക പ്രവർത്തകരായ ആന്റണി, ടിജോ ടോമി, അരുൺ ശങ്കർ ദുരൈ തുടങ്ങിയവർ ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നുണ്ട്. കേരളത്തിൽ സ്ട്രൈറ്റ് ലൈൻ സിനിമാസും രാജശ്രീ ഫിലിംസുമാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. മലയാളികൾക്കിടയിലും വലിയ ആരാധകവൃന്ദമുള്ള നടനാണ് അരുൺ വിജയ് എന്നതിനാൽ കേരളത്തിലും വൻ റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്
.

