ഹോണർ എ ഹോം പദ്ധതിക്ക് കുന്നുകരയിൽ തുടക്കം വയോജനങ്ങൾക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

അന്താരാഷ്ട്ര വയോജന ദിനാഘോഷങ്ങളുടെ ഭാഗമായി ഡിപ്പാർട്ട്മെൻ്റ് ഓഫ് സീനിയർ സിറ്റിസൺസ് വകുപ്പിന്റെ ഹോണർ എ ഹോം പദ്ധതിക്ക് കുന്നുകരയിൽ തുടക്കമായി. മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു.

ഹോണർ എ ഹോം പദ്ധതിക്ക് കുന്നുകരയിൽ തുടക്കം വയോജനങ്ങൾക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
അന്താരാഷ്ട്ര വയോജനദിനൽ കന്നുകര സായം പ്രഭ വയോജന ഹോമിൽ നടന്ന ഹോണർ എ ഹോം പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കുന്നു

ഹോണർ എ ഹോം പദ്ധതിക്ക് കുന്നുകരയിൽ തുടക്കമായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

എറണാകുളം: ഡിപ്പാർട്ട്മെൻ്റ് ഓഫ് സീനിയർ സിറ്റിസൺസ് വകുപ്പിൻ്റെ 'ഹോണർ എ ഹോം' പദ്ധതി കുന്നുകര ഗ്രാമ പഞ്ചായത്തിലെ മോഡൽ സായംപ്രഭ ഹോമിൽ മുഖ്യമന്ത്രി വി ഡി സതീശൻ (ഓൺലൈൻ) ഉദ്ഘാടനം ചെയ്തു. 

അന്താരാഷ്ട്ര വയോജന ദിനാഘോഷത്തിൻ്റേയും സർക്കാരിൻ്റെ നൂറ് ദിന പരിപാടികളുടേയും ഭാഗമായി വിവിധ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വയോജനങ്ങളും യുവതലമുറയും തമ്മിലുള്ള ആശയ വിനിമയവും സഹവർത്തിത്വവും ത്വരിതപ്പെടുത്തുകയാണ് ഹോണർ എ ഹോം' പദ്ധതിയുടെ ലക്ഷ്യം. കുന്നുകര സായംപ്രഭ ഹോമിലെ അന്തേവാസിയായ കുന്നുകര ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ ഇടക്കാട്ടുപറമ്പിൽ ആയൻകുട്ടി മുഖ്യമന്ത്രിയോട് വീഡിയോ കോളിൽ സംസാരിച്ചു. പാവപ്പെട്ട കിടപ്പ് രോഗികളായ വയോജനങ്ങൾക്ക് ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. പത്ത് വീടുകളിൽ നിന്നുള്ള അന്തേവാസികളാണ് കെയർ ഹോമിൽ താമസിക്കുന്നതെന്നും എല്ലാവരും ഒത്തൊരുമയോടെ താമസിക്കാൻ സാധിക്കണമെന്നുമാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

ചികിത്സയ്ക്കും മറ്റ് പ്രധാനപ്പെട്ട കാര്യങ്ങൾക്കും പ്രത്യേക പരിഗണനയും സംവിധാങ്ങളും വയോജനങ്ങൾക്ക് ഒരുക്കുമെന്നും ആരോഗ്യ വകുപ്പുമായി സഹകരിച്ച് ജെറിയാട്രിക് കെയർ വിപുലമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞ മെഡിക്കൽ കോളേജുകളിലും, ആശുപത്രികളിലും പ്രത്യേകമായി വയോജനങ്ങളെ ശ്രദ്ധിക്കും. വീട്ടിൽ വന്ന് പരിചരിക്കേണ്ട സാഹചര്യങ്ങളിൽ വീടുകളിലും സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.

ചടങ്ങിൽ കുന്നുകര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ കൃഷ്‌ണൻ, വൈസ് പ്രസിഡൻ്റ് സി യു ജബ്ബാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജി ആൻ്റണി, ഉദ്യോഗസ്ഥർ, സെക്രട്ടറി പി എസ് സുധീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്‌ഥർ, അംഗനവാടി അധ്യാപകർ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സായംപ്രഭ ഹോം അന്തേവാസികൾ തുടങ്ങിയവർ പങ്കെടുത്തു.