ശാർദൂല വിക്രീഡിതം
സന്തോഷ് പണ്ഡിറ്റ് നായകനാകുന്ന ശാർദൂല വിക്രീഡിതം ആവേശം നിറച്ച് ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി
സന്തോഷ് പണ്ഡിറ്റ് നായകനാകുന്ന 'ശാർദൂല വിക്രീഡിതം'; ആവേശം നിറച്ച് ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി
കൊച്ചി: സന്തോഷ് പണ്ഡിറ്റിനെ കേന്ദ്ര കഥാപാത്രമാക്കി രാജേഷ് കാർത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ശാർദൂല വിക്രീഡിതം" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ 'ഡോൺ ബാബുരാജ്' എന്ന പവർഫുൾ കഥാപാത്രമായാണ് സന്തോഷ് പണ്ഡിറ്റ് എത്തുന്നത്. "അധികാരം നൽകുന്നില്ല, ഭയം പഠിപ്പിക്കുന്നില്ല, അത് ഏറ്റെടുക്കപ്പെടുന്നു" എന്ന കരുത്തുറ്റ വാചകങ്ങളോടെയാണ് ട്രെയിലർ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്.
വിൻറീൽസ് ഡിജിറ്റലിന്റെ ബാനറിൽ ജിബ്നു ചാക്കോ ജേക്കബ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഷഫീഖ് മുസ്തഫ, വിനു ജോസഫ്, ജിബ്നു ജേക്കബ്, പാർവതി അയ്യപ്പദാസ്, ഹിൽഡ സാജു, അനു പ്രഭ, ഷിയാസ് ഇസാം തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. സുനിൽ ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
ജിംസൺ ജോൺ കോ-പ്രൊഡ്യൂസറായ ചിത്രത്തിന്റെ എഡിറ്റിംഗ് രാകേഷ് ചെറുമാടവും പ്രൊഡക്ഷൻ ഡിസൈൻ രഞ്ജിത്ത് വിജയനും കൈകാര്യം ചെയ്യുന്നു. കല: വിഷ്ണു ശാരി, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ബിപിൻ തേജ, സൗണ്ട് ഡിസൈൻ: ആനന്ദ് റാഗ് വെയാട്ടുമ്മൽ. നീലവെളിച്ചം പോസ്റ്റ് വിഎഫ്എക്സ് നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പി.ആർ.ഒ എ.എസ് ദിനേശാണ്.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
