ആട് 3
കാത്തിരിപ്പിന് വിരാമം ഷാജി പാപ്പനും സംഘവും വരുന്നു ആട് 3 ചിത്രീകരണം പൂർത്തിയായി
കാത്തിരിപ്പിന് വിരാമം; ഷാജി പാപ്പനും സംഘവും വരുന്നു! 'ആട് 3' ചിത്രീകരണം പൂർത്തിയായി
കൊച്ചി: മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന 'ആട്' ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായ 'ആട് 3'യുടെ ചിത്രീകരണം പൂർത്തിയായി. ഒൻപത് മാസത്തോളമായി വിവിധ ഷെഡ്യൂളുകളിലായി 127 ദിവസങ്ങൾ നീണ്ടുനിന്ന മാരത്തോൺ ചിത്രീകരണത്തിനൊടുവിലാണ് ചിത്രം പായ്ക്കപ്പ് ആയത്. ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം കമ്പനിയും ചേർന്ന് വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. മിഥുൻ മാനുവൽ തോമസ് തന്നെയാണ് ഇക്കുറിയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.
ഏകദേശം 50 കോടി രൂപയുടെ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ഫാൻ്റസി ഹ്യൂമർ ജോണറിലാണ് അവതരിപ്പിക്കുന്നത്. പാലക്കാട്, ഇടുക്കി, തിരുച്ചെന്തൂർ, ഗോപിച്ചെട്ടിപ്പാളയം എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം. ഷാജി പാപ്പനായി ജയസൂര്യ വീണ്ടും എത്തുമ്പോൾ സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഇതിനുപുറമെ ഏതാനും വിദേശ താരങ്ങളും ഈ ഭാഗത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് എന്ന പ്രത്യേകതയുമുണ്ട്.
മുൻപത്തെ കഥാപാത്രങ്ങളെ അതേ ഊർജ്ജത്തോടെ പുനരവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ് പറഞ്ഞു. ഷാൻ റഹ്മാൻ സംഗീതവും അഖിൽ ജോർജ് ഛായാഗ്രഹണവും നിർവഹിക്കുന്നു. ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
