മിന്നൽ മുരളി ക്കും ആർ.ഡി.എക്സി നും ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് സന്ദീപ് പ്രദീപ് ചിത്രം കോസ്മിക് സാംസൺ പാക്കപ്പ്
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സും ഡി ഗ്രൂപ്പും നിർമ്മിക്കുന്ന കോസ്മിക് സാംസൺ ചിത്രീകരണം പൂർത്തിയായി. സന്ദീപ് പ്രദീപ് നായകനാകുന്ന ചിത്രം അഭിജിത് ജോസഫ് സംവിധാനം ചെയ്യുന്നു.
സന്ദീപ് പ്രദീപ് - അഭിജിത് ജോസഫ് ചിത്രം 'കോസ്മിക് സാംസൺ' ചിത്രീകരണം പൂർത്തിയായി; ചിത്രം പാൻ ഇന്ത്യൻ റിലീസിന്
കൊച്ചി: 'മിന്നൽ മുരളി', 'ആർ.ഡി.എക്സ്' തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമ്മിക്കുന്ന പത്താമത് ചിത്രം 'കോസ്മിക് സാംസൺ' ചിത്രീകരണം പൂർത്തിയായി. യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി 'ജോൺ ലൂതർ' ഫെയിം അഭിജിത് ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം 2026 പകുതിയോടെ തീയേറ്ററുകളിലെത്തും.
സോഫിയ പോൾ (വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്), മാനുവൽ ക്രൂസ് ഡാർവിൻ (ഡി ഗ്രൂപ്പ്) എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പടക്കളം, എക്കോ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ഈ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും റിലീസ് ചെയ്യും.
ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് മിന്നൽ മുരളിക്ക് ശേഷം വീണ്ടും മലയാളത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവർക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
അഭികേർഷ് വസന്ത് സഹരചയിതാവായ ചിത്രത്തിന്റെ ഛായാഗ്രഹണം ദീപക് ഡി മേനോനും സംഗീതം സിബി മാത്യു അലക്സും നിർവ്വഹിക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റിംഗ്. വിഷ്ണു ഗോവിന്ദ് (സൗണ്ട് ഡിസൈൻ), ജോസഫ് നെല്ലിക്കൽ (പ്രൊഡക്ഷൻ ഡിസൈൻ) തുടങ്ങി പ്രമുഖ സാങ്കേതിക പ്രവർത്തകരാണ് അണിയറയിലുള്ളത്