സീറ്റടിയിലെ രഹസ്യം ഡ്യൂപ്ലിക്കേറ്റ് താക്കോലിൽ തുറക്കും അക്കൗണ്ട് കാലിയാക്കുന്ന ഹൈടെക് കള്ളൻ ആലുവയിൽ കുടുങ്ങി
സ്കൂട്ടറുകളിൽ സൂക്ഷിക്കുന്ന ഫോണും പണവും ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് കവരുകയും ബാങ്ക് അക്കൗണ്ടുകൾ കാലിയാക്കുകയും ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാനെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു.
പുതിയ തരം ഹൈടെക് മോഷണം, മോഷ്ടാവിനെ സാഹസികമായി കുടുക്കി പോലീസ്. ഉത്തർപ്രദേശ് അലി ഗ്രാഹ് സ്വദേശി ഇമ്രാൻ ഖാൻ (34)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. 14 ന് തൃശൂർ - സാമ്പാളൂർ സ്വദേശിയായ യുവാവ് ആലുവ 'റ്റി.സി.എസ്. ഐഓൺ എക്സാം സെന്ററിൽ പരീക്ഷയ്ക്കായി സ്കൂട്ടറിൽ എത്തി, പേഴ്സും മൊബൈൽ ഫോണും സ്കൂട്ടറിന്റെ സീറ്റിൽ അടിയിൽ സ്റ്റോറേജ് സൂക്ഷിച്ചു പരീക്ഷ എഴുതി ഉച്ചക്ക് തിരികെ വന്നപ്പോൾ സ്കൂട്ടർ തുറന്നു എല്ലാം മോഷണം പോയതായി കണ്ടു, പണം ബ്ലോക്ക് ചെയ്യുന്നതിനായി ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ 65000 രൂപ പോയതായി അറിഞ്ഞു. ഉടനെ അലുവ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രത്യേക ടീം രുപീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. ഇയാൾ സ്ക്കൂട്ടർ മോഷ്ടിയ്ക്കുകയല്ല, പകരം സ്ക്കൂട്ടർ ഡ്യൂപ്ലിക്കേറ്റ് - താക്കോൽ ഉപയോഗിച്ച് തുറക്കും ഡാഷിൽ സൂക്ഷിച്ചിരിക്കുന്ന മൊബൈൽ ഫോണും പണവും കവരും.
തുടർന്ന് സിം മറ്റൊരു ഫോണിൽ ഇട്ട് എ ടി എം കൗണ്ടറിൽ പോയി എ ടി എം പിൻ ചേഞ്ച് ചെയ്യും .ഉടനെ പണം പിൻവലിക്കും,, സിം ഇടുന്ന ഫോൺ വിളിക്കാൻ ഉപയോഗിക്കുന്നില്ല. ആലുവ,കൊല്ലം- കിളികൊല്ലൂർ , തൃശൂർ, തമിഴ്നാട് പല സ്ഥലങ്ങളിലും, യു പി യിലും സമാന മോഷണം നടത്തിയിട്ടുണ്ട്. യു പി പോലീസ് ഇയാളെ അന്വേഷിക്കു ന്നുണ്ടായിരുന്നു
ഒരു സ്ഥലത്തു സ്ഥിരമായി നിൽക്കില്ല മുഴുവൻ യാത്രകൾ ആണ്,, 23 ന്ഭോപ്പാൽ ആയിരുന്നു,, 27 നു കോയമ്പത്തൂരും. പുതിയ മോഷണത്തിനായി കേരളത്തിലെത്തിയ മോഷ്ടാവിനെ കഴിഞ്ഞ രാത്രി വൈറ്റില ഹബ് പരിസത്ത് ലോഡ്ജ് വളഞ്ഞാണ് പിടികൂടിയത്. പത്തോളം ഇരുചക്രവാഹനങ്ങളുടെ താക്കോലുകൾ, 3 മൊബൈൽ ഫോണുകൾ, നിരവധിപേഴ്സുകൾ എന്നിവ മോഷ്ടാവിൽ നിന്ന് കണ്ടെടുത്തു.
അലുവ ഇൻസ്പെക്ടർ കെ ജി ഗോപകുമാർ,
എസ് ഐ മരായ ജോസ്സി എം ജോൺസൺ, അനൂപ്,
സി പി ഓ മരായ മാഹിൻഷാ അബൂബകർ,
മുഹമ്മദ് അമീർ,
ഷാഹിൻ എന്നിവരായിരുന്നു
സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൽ ഉണ്ടായിരുന്നത്.പ്രതിയെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും
സപ്ലൈകോ ഗോ കൺവീനിയൻസ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു ആദ്യ സ്റ്റോർ വൈറ്റില ഹബ്ബിൽ
നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ 
