ചിന്നു പാപ്പുവിന്റെ മരണം ആൺസുഹൃത്ത് സന്ദേശിനെ മരിച്ച നിലയിൽ കണ്ടെത്തി
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്ത ആൺസുഹൃത്ത് സന്ദേശിനെ കാസർകോട്ടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
സോഷ്യൽ മീഡിയ താരം ചിന്നു പാപ്പുവിന്റെ മരണം: ആൺസുഹൃത്ത് സന്ദേശിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ആൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചൗക്കി സ്വദേശി സന്ദേശിനെ (29) ആണ് കൂഡുലു മന്നിപ്പാടിയിലെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഫെബ്രുവരി ഒൻപതിനാണ് ചിന്നു പാപ്പുവിനെ കുഡ്‌ലു ആസാദ് നഗറിലെ വാടക വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിൽ സന്ദേശിനെ കാസർകോട് ടൗൺ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ച സന്ദേശിനെയാണ് ഇപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.
അന്വേഷണം തുടരുന്നതിനിടെ മരണം
ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ചിന്നു പാപ്പു ഏറെക്കാലമായി സന്ദേശിനൊപ്പമായിരുന്നു താമസം. ഇവർ തമ്മിലുണ്ടായ തർക്കങ്ങളാണ് ചിന്നുവിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപണമുയർന്നിരുന്നു. ചിന്നുവിന്റെ കുടുംബം മരണത്തിൽ ദുരൂഹത ആരോപിച്ച് പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. ഈ അന്വേഷണം പൂർത്തിയാകുന്നതിന് മുൻപാണ് സന്ദേശിന്റെ വിയോഗം.
മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പരേതനായ നാരായണ നായ്ക്കിന്റെയും സരോജയുടെയും മകനാണ് സന്ദേശ്. സഹോദരി: ഗൗതമി.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നവർ സഹായത്തിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:
ദിശ (DISHA): 1056
മൈത്രി (Maithri): 0484 2540501
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
