ജയസൂര്യയുടെ മായൻ ചിത്രീകരണം ആരംഭിച്ചു; നിഗൂഢതകൾ ഒളിപ്പിച്ച് വീണ്ടുമൊരു ജിതിൻ കെ. ജോസ് ചിത്രം.
ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം മായൻ പൂജ ചടങ്ങുകൾ കൊച്ചിയിൽ നടന്നു. കറുത്തച്ചനൂട്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിൽ നൈല ഉഷ, വിജയ് ബാബു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ജയസൂര്യയുടെ ഫാൻ്റസി ത്രില്ലർ 'മായൻ' ആരംഭിച്ചു; പൂജ ചടങ്ങുകൾ കൊച്ചിയിൽ നടന്നു
കൊച്ചി: 'കളങ്കാവൽ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മായൻ' ചിത്രീകരണം ആരംഭിച്ചു. കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടന്ന പൂജ ചടങ്ങുകളോടെയാണ് സിനിമയ്ക്ക് തുടക്കമായത്. 'ഓർഡിനറി', 'അനാർക്കലി' തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ സമ്മാനിച്ച മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ചിത്രം നിർമ്മിക്കുന്നത്.
അന്തരിച്ച പ്രശസ്ത സംവിധായകൻ സച്ചിയുടെ പത്നി സിജി സച്ചിയും സഹോദരി സജിതയും ചേർന്ന് ചടങ്ങിൽ വെച്ച് ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു. മലയാള സിനിമയിലെ പ്രമുഖരും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
കൗതുകമുണർത്തി 'കറുത്തച്ചനൂട്ട്'
വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന സമൂഹങ്ങളുടെ കഥ ഫാൻ്റസി ത്രില്ലർ പശ്ചാത്തലത്തിലാണ് സിനിമ അവതരിപ്പിക്കുന്നത്. മലയാള സാഹിത്യത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള 'കറുത്തച്ചനൂട്ട്' എന്ന വിഷയവുമായി സിനിമയ്ക്ക് ബന്ധമുണ്ടെന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇതിനോടകം തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം അണിയറ പ്രവർത്തകർ നൽകിയിട്ടില്ല.
വൻ താരനിരയും വിദേശ ലൊക്കേഷനുകളും
ജയസൂര്യ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ നൈല ഉഷ, വിജയ് ബാബു, നിരഞ്ജന അനൂപ്, മുബിൻ എം. റാഫി, ജിബിൻ ഗോപിനാഥ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.
യൂറോപ്യൻ രാജ്യങ്ങളായ ഡെൻമാർക്ക്, അയർലൻഡ് എന്നിവിടങ്ങൾക്ക് പുറമെ മൂന്നാർ, വട്ടവട, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. ഫൈസൽ അലി ക്യാമറയും മുജീബ് മജീദ് സംഗീതവും പ്രവീൺ പ്രഭാകർ എഡിറ്റിംഗും നിർവ്വഹിക്കുന്നു. വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഒരു നവ്യമായ ദൃശ്യാനുഭവം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാളംതിരുത്തി ബദൽ സ്കൂൾ ഇനി ഗവ. എൽ.പി സ്കൂൾ ഉദ്ഘാടനം മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു
ആറുമാസം റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ റദ്ദാക്കരുത് കേന്ദ്രത്തിന് കത്തയച്ച് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്
ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ് സബ് ജൂനിയർ കേരള ടീമിൽ വയനാടിന്റെ എസ്. ദൃശ്യ
അനന്തവൈവിധ്യം 2026 അന്താരാഷ്ട്ര കോൺക്ലേവ് ഒക്ടോബർ 26 ന് മന്ത്രി കെ. എം. ഷാജി ഉദ്ഘാടനം ചെയ്യും
കൊടുവള്ളി സമ്പൂർണ്ണ യു.ഡി.ഐ.ഡി. ലഭ്യമാക്കിയ ആദ്യ ബ്ലോക്ക് പഞ്ചായത്ത്
കായലോളങ്ങളുടെ നാട്ടിൽ വിസ്മയമൊരുക്കാൻ എടവനക്കാട് ടൂറിസം ഫെസ്റ്റ് ‘തീരതാളം 26 
