എറണാകുളം ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ഹൈസ്കൂൾ ടീച്ചർ തസ്തികയിലേക്കുള്ള പി.എസ്.സി അഭിമുഖം ഏപ്രിൽ 28 മുതൽ. പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് രജിസ്ട്രേഷൻ, ഹൈക്കോടതിയിലേക്ക് നെഹ്റു ജാക്കറ്റ് വിതരണം, ട്രോൾബാൻ പട്രോളിങ്ങിന് ബോട്ടുകൾ എന്നിവയ്ക്കുള്ള അപേക്ഷകളും ക്വട്ടേഷനുകളും ക്ഷണിച്ചു.

എറണാകുളം ജില്ലയിലെ പ്രധാന അറിയിപ്പുകൾ
എറണാകുളം ജില്ലയിലെ പ്രധാന അറിയിപ്പുകൾ

അഭിമുഖം

എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായുള്ള അഭിമുഖം ഏപ്രിൽ 28, 29, 30 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം മേഖല ഓഫീസിൽ നടക്കും. രാവിലെ 9. 30ന് നിശ്ചയിച്ചിട്ടുള്ള അഭിമുഖത്തിന് മുന്നോടിയായുള്ള വെരിഫിക്കേഷന് അതത് ദിവസം രാവിലെ 7 .30നും, ഉച്ചയ്ക്ക് 12 ന് നിശ്ചയിച്ചിട്ടുള്ള അഭിമുഖത്തിന് മുന്നോടിയായുള്ള വെരിഫിക്കേഷന് അതത് ദിവസം രാവിലെ 9 30നും അസ്സൽ പ്രമാണങ്ങൾ, ഓ ടിവി സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം ഹാജരാകേണ്ടതാണ്. 

രജിസ്ട്രേഷൻ

സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിന് 2026 ഏപ്രിൽ 30 വരെ രജിസ്റ്റർ ചെയ്യാം. താല്പര്യമുള്ള 17 വയസ്സ് പൂർത്തിയായവർ www.literacymission.org എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0484- 2426596

ക്വട്ടേഷൻ ക്ഷണിച്ചു

 കേരള ഹൈക്കോടതിയിലെ ഉപയോഗത്തിനായി കറുപ്പ്, ചാര നിറങ്ങളിലുള്ള റെഡിമെയ്ഡ്/കസ്റ്റമൈസ്ഡ് നെഹ്റു ജാക്കറ്റുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. നിശ്ചിത അളവുകളിലുള്ള ജാക്കറ്റുകൾ ഹൈക്കോടതിയിൽ നേരിട്ട് എത്തിച്ചു നൽകാൻ തയ്യാറുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അപേക്ഷിക്കാം. താല്പര്യമുള്ളവർ മെയ് 2, ഉച്ചയ്ക്ക് 02:30 നുള്ളിൽ രജിസ്ട്രാർ ജനറൽ, കേരള ഹൈക്കോടതി, കൊച്ചി എന്ന വിലാസത്തിൽ ക്വട്ടേഷനുകൾ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് 0484 2562041എന്ന നമ്പറിലോ, stores.hc-ker@gov.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

ക്വട്ടേഷൻ ക്ഷണിച്ചു

2026 ലെ ട്രോൾബാൻ കാലയളവിൽ കടൽ പട്രോളിങ്ങിനും കടൽ രക്ഷാപ്രവർത്തനങ്ങൾക്കുമായി ജൂൺ 9 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിലേക്ക് രണ്ട് യന്ത്രവൽകൃത ബോട്ടുകൾ വാടകയ്ക്ക് എടുക്കുന്നതിന് താല്പര്യമുള്ള ബോട്ട് ഉടമകളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. താല്പര്യമുള്ളവർ മെയ് 11 ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുൻപായി ക്വട്ടേഷനുകൾ സമർപ്പിക്കേണ്ടതാണ്. 

ഫോൺ: 0484 2502768