മൂവാറ്റുപുഴയിൽ ബൈക്ക് മോഷണം ഇടുക്കി സ്വദേശികളായ രണ്ട് കൗമാരക്കാർ കൂടി പിടിയിൽ
മൂവാറ്റുപുഴ തൃക്കളത്തൂരിൽ ചിറയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ട് കൗമാരക്കാരെ കൂടി അടിമാലിയിൽ നിന്നാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്
ബൈക്ക് മോഷണം: ഇടുക്കി സ്വദേശികളായ രണ്ട് കൗമാരക്കാർ കൂടി പിടിയിൽ
മൂവാറ്റുപുഴ: തൃക്കളത്തൂർ കാവുംപടി ഭാഗത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ട് കൗമാരക്കാരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശികളായ ഇവരെ അടിമാലിയിൽ നിന്നാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്.
കഴിഞ്ഞ 22-ാം തീയതി രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കാവുംപടി ചിറയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കാണ് പ്രതികൾ കവർന്നത്. ഈ കേസിലെ മറ്റൊരു പ്രതിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ ബാക്കി രണ്ടുപേർ കൂടി വലയിലായത്.
മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജ്ജിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ മാരായ എൻ.എസ്. റോയ്, എസ്. ശ്രീനാഥ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിജു രാജപ്പൻ, ശ്രീജു രാജൻ, രഞ്ജിത് രാജൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
