വന്യമൃഗങ്ങളെ തുരത്താൻ വിദ്യാർത്ഥികളുടെ ഹോം ഗാർഡ് മാർ ഏലിയാസ് കോളേജിന്റെ കരുത്തിൽ പുതിയ സുരക്ഷാ കവചം

വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് ഉടൻ മുന്നറിയിപ്പ് നൽകുന്ന ഹോം ഗാർഡ് ഉപകരണം കോട്ടപ്പടി മാർ ഏലിയാസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ വികസിപ്പിച്ചു.

വന്യമൃഗങ്ങളെ തുരത്താൻ വിദ്യാർത്ഥികളുടെ ഹോം ഗാർഡ് മാർ ഏലിയാസ് കോളേജിന്റെ കരുത്തിൽ പുതിയ സുരക്ഷാ കവചം
വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് ഉടൻ മുന്നറിയിപ്പ് നൽകുന്ന 'ഹോം ഗാർഡ്' ഉപകരണം കോട്ടപ്പടി മാർ ഏലിയാസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ വികസിപ്പിച്ചു.

​കോട്ടപ്പടി: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് ജനവാസ മേഖലകളെ സംരക്ഷിക്കാൻ നൂതന സാങ്കേതിക വിദ്യയുമായി കോട്ടപ്പടി മാർ ഏലിയാസ് കോളേജ് (Mar Elias College) വിദ്യാർത്ഥികൾ. 'കാടത്തം നമ്മുടെ നാട്ടിൽ വേണ്ട' എന്ന സന്ദേശവുമായി വിദ്യാർത്ഥികൾ വികസിപ്പിച്ച ‘ഹോം ഗാർഡ്’ (Home Guard) എന്ന ഉപകരണം കോതമംഗലത്തെ വന്യജീവി ശല്യമുള്ള പ്രദേശങ്ങൾക്ക് വലിയ ആശ്വാസമാകുന്നു.

​പ്രവർത്തന രീതി:

സെൻസറുകൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ഉപകരണം 12 മീറ്റർ ചുറ്റളവിൽ വന്യമൃഗങ്ങളുടെ ചലനം തിരിച്ചറിയാൻ ശേഷിയുള്ളതാണ്. മൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയാൽ ഉടൻ തന്നെ ശക്തമായ അലാറം മുഴങ്ങുകയും ലൈറ്റ് സിഗ്നലുകൾ നൽകുകയും ചെയ്യും. ഇത് ജനങ്ങൾക്ക് മുൻകരുതൽ എടുക്കാനും അപകടങ്ങൾ ഒഴിവാക്കാനും സഹായിക്കുന്നു. സൗരോർജ്ജത്തിലും (Solar Power) ബാറ്ററിയിലും പ്രവർത്തിക്കുന്നതിനാൽ വൈദ്യുതിയില്ലാത്ത തോട്ടങ്ങളിലും വനാതിർത്തികളിലും ഇത് ഒരുപോലെ ഫലപ്രദമാണ്.

​മൃഗങ്ങളുടെ ചിത്രം പകർത്തുകയും അത് ഉടൻ തന്നെ കൺട്രോൾ റൂമിലേക്ക് കൈമാറുകയും ചെയ്യുന്ന ക്യാമറ അധിഷ്ഠിത സംവിധാനത്തിന്റെ പരീക്ഷണ ഘട്ടത്തിലാണ് വിദ്യാർത്ഥികൾ ഇപ്പോൾ. കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗവും എൻ.എസ്.എസും ചേർന്നാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

​ഉദ്ഘാടനം:

തട്ടേക്കാട്, പുന്നേക്കാട് മേഖലകളിൽ സ്ഥാപിച്ച ഹോം ഗാർഡ് ഉപകരണത്തിന്റെ പ്രവർത്തനോദ്ഘാടനം ശ്രീ ആൻ്റണി ജോൺ എം.എൽ.എ നിർവ്വഹിച്ചു. വന്യമൃഗ സംഘർഷം കുറയ്ക്കുന്നതിൽ ഇത്തരം പ്രാദേശിക സാങ്കേതിക വിദ്യകൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

​കോളേജ് ബോർഡ്‌ പ്രസിഡന്റ്‌ Fr. ജോസ് പരുത്തുവയലിൽ, മാനേജർ സുനിൽ ജോസഫ്, പ്രിൻസിപ്പൽ Dr. ജോസഫ് T. മൂലയിൽ, വകുപ്പ് മേധാവി പൂർണിമ N., കോർഡിനേറ്റർ ടീന K.K. എന്നിവർ ചടങ്ങിൽ സംസാരിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരായ സജീവ് കുമാർ (RO), സിദ്ധിക്ക് K.S., ദിവാകരൻ C.S. എന്നിവരും വാർഡ് മെമ്പർമാരും വിദ്യാർത്ഥികളെ അനുമോദിച്ചു.

​കമ്പ്യൂട്ടർ സയൻസ് അധ്യാപകരുടെ മേൽനോട്ടത്തിൽ രഞ്ജിത് ശ്രീനിവാസൻ, എൽജിത് എൽദോ, എൽദോസ് വിജു എന്നിവരടങ്ങുന്ന 15 അംഗ വിദ്യാർത്ഥി സംഘമാണ് ഈ ഉപകരണം വികസിപ്പിച്ചത്.