സുനിത കൊലക്കേസ് ക്രൂരത കാട്ടിയ ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽ പ്രതി കൊടും ക്രിമിനലെന്ന് പോലീസ്
ബെംഗളൂരുവിൽ മലയാളി യുവതി സുനിതയെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ അറസ്റ്റിൽ. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം പുറത്ത്.
വാടാനപ്പിള്ളി സ്വദേശി സുനിതയെ മർദിച്ചു കൊലപ്പെടുത്തിയ കേസ്: പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽ
തിരുവനന്തപുരം: വാടാനപ്പിള്ളി സ്വദേശി സുനിതയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ മുഖ്യപ്രതി ദീപക് കൃഷ്ണനെ കന്യാകുമാരിയിൽ നിന്ന് പൊലീസ് പിടികൂടി. കൊല്ലം മുളങ്കാടകം സ്വദേശിയായ ഇയാൾ ബെംഗളൂരുവിൽ തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഹോം നടത്തിവരികയായിരുന്നു. ലൈംഗികാതിക്രമം തടഞ്ഞതിനെത്തുടർന്നാണ് സുനിതയെ ഇയാൾ അതിക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഷെൽട്ടർ ഹോമിലെ ജോലിക്കായി മറ്റു രണ്ട് യുവതികൾക്കൊപ്പമാണ് സുനിത ബെംഗളൂരുവിലെത്തിയത്. ദീപക് കൃഷ്ണനിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായതിനെത്തുടർന്ന് ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങുമെന്ന് അറിയിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. മെയ് മൂന്നിന് വൈകിട്ട് നടന്ന അതിക്രമത്തിൽ സുനിതയ്ക്ക് മാരകമായി പരിക്കേൽക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. തുടർന്ന് യുവതികളെ മുറിക്കുള്ളിൽ പൂട്ടിയിട്ട് പ്രതി കടന്നുകളയുകയായിരുന്നു.
പൊലീസെത്തിയാണ് യുവതികളെ രക്ഷപ്പെടുത്തിയത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുനിത പിന്നീട് മരണത്തിന് കീഴടങ്ങി. പിടിയിലായ ദീപക് കൃഷ്ണൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 2017-ൽ ദുബായിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിലേക്ക് കടന്ന ഇയാൾക്കെതിരെ കൊച്ചിയിലും തിരുവനന്തപുരത്തും കേസുകളുണ്ട്. ലഹരി ഇടപാട്, വെറ്ററിനറി ആശുപത്രി ആക്രമിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിലും ഇയാൾ പങ്കാളിയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഭിന്നശേഷിക്കാർക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ
വൻ കഞ്ചാവ് വേട്ട 6 കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശിനി പിടിയിൽ
വട്ടവട കൊട്ടാക്കൊമ്പൂരിൽ മണ്ണിടിച്ചിൽ 2 മരണം കുടുംബങ്ങൾക്ക് ധനസഹായം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്
റേഷൻ വിതരണത്തിൽ ജനങ്ങളുടെ പ്രാദേശിക അഭിരുചികളും പരിഗണിക്കും മന്ത്രി അനൂപ് ജേക്കബ്
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് വെള്ളിമെഡൽ ജേതാവ് വിദർശ കെ. വിനോദിനെ മന്ത്രി ടി. സിദ്ദീഖ് അഭിനന്ദിച്ചു
പെരുമ്പാവൂരിൽ 10.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ 
