​ജി.ഡി. നായിഡുവിന്റെ വേറിട്ട പോരാട്ടവുമായി ആർ. മാധവൻ ജി.ഡി.എൻ നാളെ മുതൽ തിയേറ്ററുകളിൽ

ഇന്ത്യയുടെ എഡിസൺ എന്നറിയപ്പെടുന്ന ജി.ഡി. നായിഡുവിന്റെ ജീവചരിത്ര ചിത്രം ജി.ഡി.എൻ ഓഗസ്റ്റ് 7 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നു. ആർ. മാധവൻ നായകനാകുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ വായിക്കാം.

​ജി.ഡി. നായിഡുവിന്റെ വേറിട്ട പോരാട്ടവുമായി ആർ. മാധവൻ ജി.ഡി.എൻ നാളെ മുതൽ തിയേറ്ററുകളിൽ
സിനിമ പോസ്റ്റർ

​​ജി.ഡി. നായിഡുവിന്റെ വേറിട്ട പോരാട്ടവുമായി ആർ. മാധവൻ; 'ജി.ഡി.എൻ' നാളെ മുതൽ തിയേറ്ററുകളിൽ

കൊച്ചി: ഇന്ത്യയിലെ ഇലക്ട്രിക് മോട്ടറിന്റെ സ്രഷ്ടാവും പ്രശസ്ത ശാസ്ത്രജ്ഞനുമായ ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ (ജി.ഡി. നായിഡു) ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'ജി.ഡി.എൻ: എഡിസൺ ഓഫ് ഇന്ത്യ' (GDN) നാളെ (ഓഗസ്റ്റ് 7) തിയേറ്ററുകളിൽ റിലീസ് ചെയ്യും. വ്യത്യസ്തങ്ങളായ വേഷപ്പകർച്ചകളോടെ ആർ. മാധവൻ വീണ്ടും കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം പാൻ-ഇന്ത്യൻ തലത്തിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.

​നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്ണകുമാർ രാമകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'റോക്കട്രി: ദ് നമ്പി ഇഫക്റ്റ്' എന്ന ചിത്രത്തിന് മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് ലഭിച്ചതിന് ശേഷം വർഗീസ് മൂലൻ പിക്‌ചേഴ്‌സ്, ട്രൈകളർ ഫിലിംസ്, മീഡിയ മാക്സ് എന്റർടൈൻമെന്റ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വർഗീസ് മൂലൻ, വിജയ് മൂലൻ, ആർ. മാധവൻ, സരിത മാധവൻ എന്നിവരാണ് പ്രധാന നിർമാതാക്കൾ. സോണൽ പണ്ടേ, സഞ്ജയ് ബെക്ടർ എന്നിവർ സഹനിർമാതാക്കളുമാണ്.

​ബ്രിട്ടിഷ് ഭരണ കാലത്ത് ഒരു ഇന്ത്യൻ ശാസ്ത്രജ്ഞൻ നടത്തിയ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രത്തിൽ വമ്പൻ താരനിര അണിനിരക്കുന്നുണ്ട്. പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയൻ, കനിഹ, ഷീല, കരുണാകരൻ, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേൻ, ജോണി വിജയ്, ജൻസൺ ദിവാകർ, ബ്രിജിഡ സാഗ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

​ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഛായാഗ്രഹണവും ക്രിയേറ്റീവ് പ്രൊഡക്ഷനും അരവിന്ദ് കമലനാഥൻ നിർവഹിക്കുമ്പോൾ മുരളീധരൻ സുബ്രഹ്മണ്യം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാകുന്നു.

​കേരളത്തിൽ മാത്രം നൂറിലധികം തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രം ലോകമെമ്പാടുമുള്ള 32 രാജ്യങ്ങളിലാണ് പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റെ പ്രമോഷൻ കൺസൾട്ടൻ്റ് മിഥുൻ മുരളിയും ഡിജിറ്റൽ മാർക്കറ്റിങ് ലിറ്റിൽ ഫ്രെയിംസ് എന്റർടെയ്ൻമെന്റും