ഊരമന സ്കൂളിന് 1 കോടിയുടെ ഓഡിറ്റോറിയം നിർമ്മാണോദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
വിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് ഓഡിറ്റോറിയം നിർമ്മിക്കുന്നത്. ഓഡിറ്റോറിയം യാഥാർത്ഥ്യമാകുന്നതോടെ സ്കൂളിലെ കലാ കായിക സാംസ്കാരിക പരിപാടികൾക്കും പൊതുചടങ്ങുകൾക്കും ആവശ്യമായ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകും .
ഊരമന സ്‌കൂളിന് ഒരു കോടി രൂപയുടെ ഓഡിറ്റോറിയം; നിര്‍മ്മാണോദ്ഘാടനം നടന്നു മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു
മൂവാറ്റുപുഴ: ഊരമന ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നു. ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. അനൂപ് ജേക്കബ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് ഓഡിറ്റോറിയം നിർമ്മിക്കുന്നത്. ഓഡിറ്റോറിയം യാഥാർത്ഥ്യമാകുന്നതോടെ സ്കൂളിലെ കലാ-കായിക സാംസ്കാരിക പരിപാടികൾക്കും പൊതുചടങ്ങുകൾക്കും ആവശ്യമായ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകും .
വിദ്യാർത്ഥികൾ നേരിടുന്ന യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ ലീഡർ അവന്തിക മനു മന്ത്രി അനൂപ് ജേക്കബിന് നിവേദനം സമർപ്പിച്ചു. സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ആവശ്യമായ കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഏർപ്പെടുത്തുന്നതിനും, സ്കൂൾ ബസ് ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാമെന്നും മന്ത്രി ഉറപ്പ് നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനായി. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നവീൻ കെ. ജോർജ്, രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, പഞ്ചായത്ത് മെമ്പർ എൽദോസ് കുരിക്കാട്ടിൽ, സ്കൂൾ പ്രിൻസിപ്പൽ ഇ.എൻ സിദ്ധമോൾ, പിടിഎ പ്രസിഡന്റ് പി.കെ. രാകേഷ് , മറ്റ് ജനപ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
രോഗികൾക്ക് ഇഷ്ടമുള്ള ചികിത്സാരീതി തിരഞ്ഞെടുക്കാൻ സൗകര്യമൊരുക്കും മന്ത്രി കെ. മുരളീധരൻ
റോഡപകട മരണങ്ങൾ കുറയ്ക്കാൻ കേരള റോഡ് സേഫ്റ്റി മിഷൻ പ്രഖ്യാപനം നവംബർ 15 ന്, ബ്രാൻഡ് അംബാസഡറായി മമ്മൂട്ടി
50 ലിറ്റർ ബിയറും കഞ്ചാവുമായി പെരുമ്പാവൂരിൽ അസം സ്വദേശികളായ സഹോദരങ്ങൾ പിടിയിൽ
ഊരമന സ്കൂളിന് 1 കോടിയുടെ ഓഡിറ്റോറിയം നിർമ്മാണോദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
പിറവം നഗരസഭയിൽ 9.28 കോടിയുടെ വികസന പദ്ധതികൾക്ക് അംഗീകാരം
ജാമ്യത്തിലിറങ്ങി വീണ്ടും ഹൈവേ കവർച്ച കൊലക്കേസ് പ്രതി നിധിനെ കാപ്പ ചുമത്തി ജയിലിലടച്ചു