വാഹന ലേലം ജൂലൈ 28 ന്
ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ള മൂന്ന് പഴയ വാഹനങ്ങൾ എംഎസ്ടിസി ലിമിറ്റഡിന്റെ ഇഎൽവി പോർട്ടൽ വഴി ജൂലൈ 28 ന് ഓൺലൈനായി ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാനുള്ള വിശദാംശങ്ങൾ അറിയാം.
വാഹന ലേലം
ആലപ്പുഴ : ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും ജില്ലാ എ ആർ ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും ജില്ലയിലെ അൺ എക്കണോമിക്കൽ ആയതുമായ ഡിപ്പാർട്ട്മെന്റ് വാഹനങ്ങൾ മൂന്നെണ്ണം ( കെഎൽ 01 ബിആർ 9372 ടാറ്റാ സുമോ, കെഎൽ 01 ബിആർ 9471 ടാറ്റാ സുമോ, കെഎൽ 01 ബികെ 5136 ടവേര) സ്ക്രാപ്പായി കണ്ടംനേഷൻ നടത്തുന്നതിനുള്ള ലേലം ജൂലൈ 28 രാവിലെ 11 മണി മുതൽ 4.30 വരെ ഓൺലൈനായി എംഎസ്ടിസി ലിമിറ്റഡ് ന്റെ വെബ്സൈറ്റായ (www.mstcecommerce.com) ഇഎൽവി പോർട്ടൽ മുഖേന നടത്തും.
വാഹനങ്ങൾ പരിശോധിക്കണം എന്നുള്ളവർ ലേല തീയതിക്ക് തൊട്ടുമുമ്പുള്ള പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10 മണി മുതൽ അഞ്ച് മണിവരെ ആലപ്പുഴ ജില്ലാ സായുധസേനാ ക്യാമ്പിലെ മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസറുടെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്.
ഫോൺ : 9497931554