സംവിധായകൻ മോശമായി പെരുമാറി സൈബർ ആക്രമണത്തിന് പിന്നിൽ ആ പക വിവാദങ്ങളിൽ വെളിപ്പെടുത്തലുമായി മോണലിസ ഭോസ്‌ലെ

കുംഭമേള താരം മോണലിസ ഭോസ്‌ലെയുടെ വിവാദ വിവാഹത്തിൽ മധ്യപ്രദേശ് എസ്.സി എസ്.ടി കമ്മീഷൻ കേരളത്തിൽ തെളിവെടുപ്പ് നടത്തി. സംവിധായകനെതിരെ ആരോപണവുമായി മോണലിസ.

സംവിധായകൻ മോശമായി പെരുമാറി സൈബർ ആക്രമണത്തിന് പിന്നിൽ ആ പക വിവാദങ്ങളിൽ വെളിപ്പെടുത്തലുമായി മോണലിസ ഭോസ്‌ലെ
സംവിധായകൻ മോശമായി പെരുമാറി, സൈബർ ആക്രമണത്തിന് പിന്നിൽ ആ പക; വിവാദങ്ങളിൽ വെളിപ്പെടുത്തലുമായി മോണലിസ ഭോസ്‌ലെ"

​സൈബർ ആക്രമണം: കണ്ണീരോടെ മോണലിസ ഭോസ്‌ലെ; മധ്യപ്രദേശ് എസ്.സി/എസ്.ടി കമ്മീഷൻ നെയ്യാറ്റിൻകരയിൽ തെളിവെടുപ്പ് നടത്തി

​തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ ചിത്രത്തിലൂടെ ശ്രദ്ധേയയായ ഇൻഡോർ സ്വദേശി മോണലിസ ഭോസ്‌ലെയുടെ വിവാഹത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നു. വിവാഹത്തിന് പിന്നാലെ തനിക്കും ഭർത്താവിനുമെതിരെ നടക്കുന്ന ക്രൂരമായ സൈബർ ആക്രമണങ്ങളിൽ മനംനൊന്ത് മോണലിസ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിിക്കരഞ്ഞു. അതേസമയം, മോണലിസയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മധ്യപ്രദേശ് എസ്.സി/എസ്.ടി കമ്മീഷൻ നെയ്യാറ്റിൻകരയിലെ വിവാഹം നടന്ന ക്ഷേത്രത്തിലെത്തി തെളിവെടുപ്പ് നടത്തി.

​സംവിധായകനെതിരെ ഗുരുതര ആരോപണം

​തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ തന്റെ ആദ്യ സിനിമയുടെ സംവിധായകനാണെന്ന് മോണലിസ ആരോപിച്ചു. സിനിമയുടെ ചിത്രീകരണ വേളയിൽ സംവിധായകൻ തന്നോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ചെന്നും അന്ന് അതിനെ ചോദ്യം ചെയ്തിരുന്നതായും മോണലിസ പറഞ്ഞു. കുടുംബത്തിന്റെ എതിർപ്പ് ഭയന്നാണ് അന്ന് പരാതി നൽകാതിരുന്നത്. ഇതിന്റെ പകപോക്കലാണ് ഇപ്പോൾ നടക്കുന്നത്. താനും ഭർത്താവ് ഫർമാൻ ഖാനും പ്രായപൂർത്തിയായവരാണെന്നും നിയമപരമായാണ് വിവാഹം കഴിച്ചതെന്നും ഇരുവരും രേഖകൾ സഹിതം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാൻ ഭയമുണ്ടെന്നും കേരളത്തിൽ തുടരാനാണ് താൽപ്പര്യമെന്നും താരം കൂട്ടിച്ചേർത്തു.

​നെയ്യാറ്റിൻകരയിൽ കമ്മീഷന്റെ തെളിവെടുപ്പ്

​മോണലിസയുടെ പിതാവിന്റെ പരാതിയെത്തുടർന്നാണ് മധ്യപ്രദേശ് എസ്.സി/എസ്.ടി കമ്മീഷൻ നെയ്യാറ്റിൻകര അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിലെത്തിയത്. കഴിഞ്ഞ മാർച്ച് 11-നായിരുന്നു ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഫർമാനും മോണലിസയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനായി സമർപ്പിച്ച ആധാർ കാർഡ് പകർപ്പുകൾ, അപേക്ഷ, ക്ഷേത്രം നൽകിയ വിവാഹ സർട്ടിഫിക്കറ്റ് എന്നിവ കമ്മീഷൻ പരിശോധിച്ചു. ക്ഷേത്ര ഭാരവാഹികളിൽ നിന്നും ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.