കൊല്ലം ജില്ലാ കളക്ടറായി ആനി ജൂല തോമസ് ചുമതലയേറ്റു
കൊല്ലം ജില്ലയുടെ പുതിയ കളക്ടറായി 2018 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥ ആനി ജൂല തോമസ് ചുമതലയേറ്റു. മുൻ കളക്ടർ എൻ. ദേവിദാസ് ഔദ്യോഗികമായി ചുമതല കൈമാറി.
കൊല്ലം ജില്ലാ കളക്ടറായി ആനി ജൂല തോമസ് ചുമതലയേറ്റു
കൊല്ലം: ജില്ലയുടെ പുതിയ കളക്ടറായി ആനി ജൂല തോമസ് ഐ.എ.എസ് ചുമതലയേറ്റു. ഇന്നലെ രാവിലെ 10.30 ഓടെ കളക്ടറേറ്റിലെത്തിയ പുതിയ കളക്ടറെ എ.ഡി.എം ടി.കെ. വിനീതും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് ഔദ്യോഗികമായി സ്വീകരിച്ചു. തുടർന്ന് കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന കളക്ടർ എൻ. ദേവിദാസ് പുതിയ കളക്ടർക്ക് ഔദ്യോഗികമായി ചുമതല കൈമാറി.
2018 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ ആനി ജൂല തോമസ്, വ്യവസായ വകുപ്പിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് കൊല്ലം ജില്ലാ കളക്ടറായുള്ള പുതിയ നിയമനം. കയർ വികസന വകുപ്പ് ഡയറക്ടർ, ദേശീയ കയർ ഗവേഷണ പഠനകേന്ദ്രം ഡയറക്ടർ, കെ.ടി.ഡി.എഫ്.സി മാനേജിംഗ് ഡയറക്ടർ എന്നീ അധിക ചുമതലകളും ഇവർ മുൻപ് വിജയകരമായി കൈകാര്യം ചെയ്തിട്ടുണ്ട്.
തിരുവല്ല മേപ്രാൽ സ്വദേശിനിയാണ് ആനി ജൂല തോമസ്.
നടുക്കര ജൈവ് യൂണിറ്റിന് പുനർജനനം പൈനാപ്പിൾ കർഷകരുടെ കാത്തിരിപ്പിന് വിരാമം, പ്രഖ്യാപനവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
പെരിയാറിൽ നിന്ന് കൊല്ലത്തേക്ക് മണൽക്കടത്ത് പ്രധാന സംഘത്തലവൻ പോലീസിന്റെ പിടിയിൽ
കടലിലേക്ക് 400 മീറ്റർ നടപ്പാത പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് നാടിന് സമർപ്പിച്ചു
സൂര്യ ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്
കാർഷിക മേഖലയിൽ എ.ഐ പ്രയോജനപ്പെടുത്തുന്നത് മഹത്തരം കൃഷി മന്ത്രി ടി. സിദ്ദിഖ്
പ്രൈമറി തലം മുതൽ ഫുട്ബോൾ ലീഗ് മത്സരങ്ങൾ വേണം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് 
