ഡോ. സി. അനിൽകുമാർ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറിയായി ചുമതലയേറ്റു

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറിയായി ഡോ. സി. അനിൽകുമാർ ചുമതലയേറ്റു. ശാസ്ത്ര ഭരണനിർവഹണ മേഖലയിലെ പ്രമുഖനായ ഇദ്ദേഹം കെ.എസ്.സി.എസ്.ടി.ഇ മുൻ ചീഫ് സയന്റിസ്റ്റാണ്.

ഡോ. സി. അനിൽകുമാർ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറിയായി ചുമതലയേറ്റു
ഡോ. സി. അനിൽകുമാർ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറിയായി ചുമതലയേറ്റു

​ഡോ. സി. അനിൽകുമാർ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറിയായി ചുമതലയേറ്റു

തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് (KSBB) മെമ്പർ സെക്രട്ടറിയായി ഡോ. സി. അനിൽകുമാർ ചുമതലയേറ്റു. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയൺമെന്റ് (KSCSTE) മുൻ ചീഫ് സയന്റിസ്റ്റാണ് ഇദ്ദേഹം.

​ഗവേഷണം, ശാസ്ത്ര ഭരണനിർവഹണം, പരിസ്ഥിതി മാനേജ്മെന്റ്, ശാസ്ത്രനയം തുടങ്ങിയ വിവിധ മേഖലകളിൽ ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് ഡോ. അനിൽകുമാർ. കെ.എസ്.സി.എസ്.ടി.ഇ-യിൽ നിരവധി നിർണായക പദ്ധതികൾക്ക് അദ്ദേഹം മുമ്പ് വിജയകരമായി നേതൃത്വം നൽകിയിട്ടുണ്ട്. ജൈവവൈവിധ്യ സംരക്ഷണ മേഖലയിൽ അദ്ദേഹത്തിന്റെ അനുഭവം ബോർഡിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് വലിയ കരുത്താകും.