മുള്ളൻപന്നിയെ തല്ലിക്കൊന്ന സംഭവം വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് ശശിക്കെതിരെ വനംവകുപ്പ് കേസെടുത്തു.
വീട്ടിൽ കയറിയ മുള്ളൻപന്നിയെ തല്ലിക്കൊന്ന സംഭവത്തിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരെ വനംവകുപ്പ് കേസെടുത്തു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് നടപടി.
മുള്ളൻപന്നിയെ തല്ലിക്കൊന്ന സംഭവം: വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസെടുത്തു
വെള്ളനാട്: വീട്ടിൽ കയറിയ മുള്ളൻപന്നിയെ ഇരുമ്പുപൈപ്പ് കൊണ്ട് തല്ലിക്കൊന്ന സംഭവത്തിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കെതിരെ വനംവകുപ്പ് കേസെടുത്തു. ഇന്നലെ രാവിലെ ഏഴരയോടെ വാളിയറയിലെ ആശ്രമത്തിന് സമീപമുള്ള അരുൺകുമാറിന്റെ വീട്ടിനുള്ളിലാണ് മുള്ളൻപന്നിയെ കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ച് ഉദ്യോഗസ്ഥർക്കായി കാത്തിരിക്കുന്നതിനിടെയാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്തെത്തിയത്. തുടർന്ന് കൈവശമുണ്ടായിരുന്ന ഇരുമ്പുപൈപ്പ് ഉപയോഗിച്ച് മുള്ളൻപന്നിയെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വനംവകുപ്പ് കർശന നടപടിയിലേക്ക് നീങ്ങിയത്. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുന്ന ജീവിയാണ് മുള്ളൻപന്നി. ഇതിനെ ആക്രമിക്കുന്നതോ കൊല്ലുന്നതോ 3 മുതൽ 7 വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസർ എസ്.ശ്രീജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. എന്നാൽ, വാഹനം കയറി പരിക്കേറ്റ മുള്ളൻപന്നി ചത്തുവെന്ന് ഉറപ്പുവരുത്താനാണ് താൻ ശ്രമിച്ചതെന്നാണ് ശശിയുടെ വിശദീകരണം. നിലവിൽ ഒളിവിലുള്ള ശശിക്കായി വനംവകുപ്പ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ആറാം തവണ പഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ശശിക്കെതിരെ മുൻപും നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ശിലാഫലകം തകർത്തതിനും, കടയിൽ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും മർദ്ദിച്ചതിനും ഇയാൾ മുൻപ് അറസ്റ്റിലായിട്ടുണ്ട്. ഏറ്റവും ഒടുവിലായി പഞ്ചായത്ത് സെക്രട്ടറിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും പരാതിയുണ്ട്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
